മൂന്നാര്‍: ദേവികുളം എംഎല്‍എ എസ് ര്‌ജേന്ദ്രന്റെ വീടിനു സമീപം സബ്കളക്ടര്‍ രേണു രാജ് പരിശോധന നടത്തി. എംഎല്‍എയുടെ മൂന്നാറിലെ വീടിനു സമീപം മണ്ണിട്ടു നികത്തിയതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. കൂടാതെ ഇതു സംബന്ധിച്ച് വില്ലേജ് ഓഫീസറോടും രേണു രാജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഇന്നലെ രാത്ര്ിയിലാണ് എസ് രാജേന്ദ്രന്റെ വീടിനു സമീപം മണ്ണിട്ടു നിരത്തുന്നതായി റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് സബ് കളക്ടറും ഉദ്യോഗസ്ഥരും ഇവിടെ പരിശോധനയ്‌ക്കെത്തിയത്. അതേസമയം എംഎല്‍എയുടെ വീടിനു മുന്നിലും ഇതിന് എതിര്‍ വശത്തും മണ്ണിട്ട് നികത്തിയതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ആരുടേയെങ്കിലും കൈവശഭൂമിയാണോ, എംഎല്‍എയുടെ ഭൂമിയോണോ അല്ലെങ്കില്‍ അദ്ദേഹം ഉപയോഗിക്കുന്നതാണോ, പുറംപോക്കാണോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഇതിനു വേണ്ടിയാണ് സബ് കളക്ടര്‍ വില്ലേജ് ഓഫീസറോട് അടിയന്തരമായി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
ഇന്നലെ വൈകുന്നേരമാണ് എംഎല്‍എ പ്രദേശം മണ്ണിട്ടു നികത്തുന്നതായി റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചത്. അതേസമയം സംഭവത്തില്‍ എംഎല്‍എയ്ക്കു ബന്ധമുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
Post Your Comments