ആനന്ദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നുണകളുടെ രാജാവാണെന്ന ആരോപണവുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. തെരഞ്ഞെടുപ്പിനു മുൻപായി രാഹുല്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും ഗുജറാത്തില്‍ ബിജെപി യോഗത്തില്‍ സംസാരിക്കവെ ചൗഹാൻ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി നുണകളുടെ രാജാവാണ്. അയാള്‍ നുണകളല്ലാതെ മറ്റൊന്നും പറയുന്നില്ല. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് വ്യാജവാഗ്ദാനങ്ങൾ നൽകുന്നത്. പത്തു ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും രണ്ടു മാസമായിട്ടും ഒരു വായ്പയും എഴുതിത്തള്ളിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതുവരെ സമയം നീട്ടാനാണ് കാര്‍ഷിക കടം എഴുതിത്തള്ളുന്നതിന് ഫോമുകള്‍ പൂരിപ്പിച്ചു നല്കാന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും ചൗഹാന് ആരോപിച്ചു.
Post Your Comments