ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോദിക്ക് പകരം നിതിന്‍ ഗഡ്കരിയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നതില്‍ തനിക്ക് ആശങ്കയുള്ളതായി എന്‍സിപി നേതാവ് ശരദ് പവാര്‍ പറഞ്ഞു. അദ്ദേഹം തന്റെ നല്ല സുഹൃത്താണ്, അതുകൊണ്ട് തന്നെ അദ്ദേഹത്തെ കുറിച്ചോര്‍ത്ത് ഭയം തോന്നുന്നു-പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ സൊലാപൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗഡ്കരി എന്റെ സുഹൃത്താണ്. ഞങ്ങള്‍ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് ഉയര്‍ത്തിക്കാട്ടുന്നതിനെക്കുറിച്ച് സംസാരമുണ്ട്. എനിക്ക് അതു കൊണ്ടു തന്നെ അദ്ദേഹത്തെക്കുറിച്ചോര്‍ത്ത് ആശങ്കയുണ്ട്’ എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ പവാര്‍ തയ്യാറായില്ല.
ഈയിടെ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന് ശിവസേനയടക്കം ആഗ്രഹം പ്രകടിപ്പിച്ചതും ഗഡ്കരി തിരഞ്ഞെടുപ്പ തോല്‍വികളുടെ ഉത്തരവാദിത്വം സംബന്ധിച്ച് നടത്തിയ പ്രസ്താവനകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Post Your Comments