ഒസ്മനാബാദ്: അഞ്ചു മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രാത്രി മൃതദേഹത്തിനൊപ്പം ഉറങ്ങി. മഹാരാഷ്ട്രയിലെ ഒസ്മനാബാദ് ജില്ലയിലാണു സംഭവം. ചൊവ്വാഴ്ച രാത്രിയിലാണ് വിനോദ് ധന്‍സിംഗ് പവാര്‍ എന്ന ആളും ഭാര്യ പ്രിയങ്കയും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. തുടർന്ന് പ്രതി ഭാര്യയെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. ഇതിനുശേഷം രാത്രി ഇയാള്‍ മൃതദേഹത്തിനൊപ്പം ഉറങ്ങി. തൊട്ടടുത്ത ദിവസം രാവിലെ പോലീസില്‍ വിവരമറിയിച്ചു കീഴടങ്ങുകയുമായിരുന്നു.
ഒന്‍പതു മാസം മുന്‍പായിരുന്നു ദന്പതികളുടെ വിവാഹം. തുല്‍ജാപൂരില്‍ നഴ്സായി ജോലി ചെയ്യുന്ന പ്രിയങ്ക അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. പണം ആവശ്യപ്പെടുന്നതിനെ തുടര്‍ന്ന് പ്രിയങ്കയും റാത്തോഡും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.
Post Your Comments