Latest NewsIndia

തടികൂടിയപ്പോൾ കാമുകൻ ഉപേക്ഷിച്ചു; 45 കിലോ കുറച്ച് യുവതിയുടെ മധുര ‘പ്രതികാരം

തടികൂടിയപ്പോൾ കാമുകൻ ഉപേക്ഷിച്ചുപോയി. കൂടെ നിന്ന് ഫോട്ടോ എടുക്കാൻ പോലും മടിച്ച ആ കാമുകനോട് നേഹ എന്ന പെൺകുട്ടി മധുര പ്രതികാരം വീട്ടിയത് 45 കിലോ കുറച്ചുകൊണ്ടായിരുന്നു. തടി മൂലം പുറത്തു പോകാൻ കഴിയാൻ പോലും വയ്യാത്ത അവസ്ഥ. ദിനം തോറും ഞാൻ തടിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ വർഷം വരെ 110 കിലോയായിരുന്നു നേഹയുടെ ശരീര ഭാരം. 18 മാസം കൊണ്ട് 45 കിലോയാണ് നേഹയ്ക്ക് കുറയ്ക്കാൻ സാധിച്ചത്.

28 കാരിയായ നേഹ ലേണിങ് ആന്റ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റാണ്. തടികുറച്ചതിനെക്കുറിച്ച് നേഹ പറയുന്നതിങ്ങനെ. തടി കുറയ്ക്കാൻ ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്. പിന്നെ ക്ഷമ. കഴുത്തുവേദന, കാൽമുട്ട് വേദന, നടുവേദന, ശ്വാസംമുട്ടൽ തുടങ്ങിയ അസുഖങ്ങൾ പതിവായതോടെയാണ് തടി കുറയ്ക്കുന്നതിനെ കുറിച്ച് കാര്യമായി ചിന്തിച്ചു തുടങ്ങിയത്. കാമുകന്റെ പിൻമാറ്റവും നാട്ടുകാരുടെ പരിഹാസവും കൂടിയായപ്പോൾ സംഗതി ഉറപ്പിച്ചു.

പ്രഭാത ഭക്ഷണത്തിലാണ് കാതലായ മാറ്റം വരുത്തിയത്. കോൺഫ്ലക്സ് പാലിൽ ചേർത്ത് ഒരു കപ്പ്, നാലോ അഞ്ചോ മുട്ടയുടെ വെളള, മധുരം ചേർക്കാതെ ഒരു കപ്പ് ചായയോ കാപ്പിയോ എന്നിവയായിരുന്നു പ്രഭാത ഭക്ഷണം.ഇടനേരങ്ങളിൽ ഭക്ഷണം കഴിക്കുന്ന ശീലം പാടെ ഉപേക്ഷിച്ചു. വെളളം മാത്രം കുടിച്ചു. ഉച്ചയ്ക്ക് രണ്ട് ചപ്പാത്തി, ഒരു ബൗൾ തൈര്, ഒരു ബൗൾ പച്ചക്കറി എന്നിവയായിരുന്നു ഭക്ഷണം. വൈകുന്നേരത്തെ ചായയും കാപ്പിയുമെല്ലാം ഒഴിവാക്കി. രാത്രി കിടക്കുന്നതിനു മുൻപ് മൂന്നുമണിക്കൂർ മുൻപ് അത്താഴം കഴിച്ചു. ഹോം മെയ്ഡും ഡാലും ഒരു ബൗൾ പച്ചക്കറിയും മാത്രം കൂടെ കഴിച്ചു. ദിവസവും നടക്കുന്നതും ആഴ്ചയിൽ നാല് ദിവസം ജിമ്മിൽ പോകുന്നതും ശീലമാക്കുകയുംചെയ്തു . ജങ്ക്ഫുഡ്, കൂൾഡ്രിങ്ക്സ് തുടങ്ങിയ ഒഴിവാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button