മലപ്പുറം: വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിന് വേണ്ടി കടുംപിടുത്തത്തിനില്ലെന്ന് മുസ്ലിം ലീഗ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റെന്ന ആവശ്യം യുഡിഎഫിനുള്ളില്‍ ചര്‍ച്ച ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു തീരുമാനത്തിനും നില്‍ക്കില്ലെന്നതാണ് മുസ്ലീം ലീഗിന്റെ നിലപാട്.കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതിന് ഒരു തടസ്സവും പാടില്ലെന്നതാണ് മുസ്ലീം ലീഗ് നിലപാടെന്നും നേതാക്കള്‍ പറഞ്ഞു.
രണ്ടാം സീറ്റ് ആവശ്യം ഉന്നയിച്ചിരിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മുമായും ചര്‍ച്ച നടക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സീറ്റിന്റെ എണ്ണം സംബന്ധിച്ച് 18 ന് ചേരുന്ന യൂഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയുണ്ടാകുമെന്നും ലീഗ് നേതാക്കള്‍ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വ്യക്തമാക്കി.ം. കേരളത്തിനകത്തും പുറത്തും അനുകൂല സാഹചര്യമാണ് യുഡിഎഫിനും യുപിഎക്കും ഉള്ളതെന്നും ലീഗ് വിലയിരുത്തി. ലീഗിന്റെ രണ്ട് എംപിമാരും എംഎല്‍എമാരുമെല്ലാം ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുത്തു.
Post Your Comments