ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്‍ ജനങ്ങള്‍ക്ക് ഒരുതരത്തിലും ദോഷകരമാകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. അസം കരാര്‍ പൂര്‍ണമായി നടപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി. അസം ആരോഗ്യമന്ത്രിയും ബിജെപി സഖ്യത്തിന്റെ കണ്‍വീനറുമായ ഹിമന്ത ബിശ്വ ശര്‍മയുടെ മണ്ഡലമായ ഷങ്സിയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം നഗ്ന റാലി, കരിങ്കൊടി പ്രകടനം, ബന്ദ്, കോലം കത്തിക്കല്‍ എന്നിവയുമായി പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ നേരിടുകയുണ്ടായി. പ്രധാനമന്ത്രിയുടെ യോഗസ്ഥലത്ത് കരിങ്കൊടിയുമായെത്തിയ ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയുണ്ടായി.
Post Your Comments