കോഴിക്കോട് : നാളികേര കൃഷിയുടെ സമഗ്ര വികസനത്തിനായി ഒരു വാര്‍ഡില്‍ 75 തെങ്ങിന്‍ തൈ വീതം നല്‍കി സംസ്ഥാനത്ത് രണ്ട് കോടി തെങ്ങിന്‍ തൈകള്‍ വച്ചുപിടിപ്പിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വളയം പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ സംരംഭകരാക്കി മാറ്റാനായി നാളികേര കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിക്കും. ചകിരിത്തൊണ്ട് ശേഖരിച്ചാല്‍ കയര്‍ ബോര്‍ഡ് ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷനായി. ആര്‍ മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം നാരായണന്‍ ആനുകൂല്യ വിതരണം നിര്‍വഹിച്ചു.
Post Your Comments