കോഴിക്കോട്: വീടിന്റെ കോണ്‍ക്രീറ്റ് നനയ്ക്കുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. ചാലിയം സ്വദേശി വെള്ളേക്കാട് വീട്ടില്‍ ടിപി ഗോപാലകൃഷ്ണനാണ് മരിച്ചത്. വീടിന്റെ കോണ്‍ക്രീറ്റ് നനയ്ക്കുന്നതിനിടെ മോട്ടോര്‍ പമ്പില്‍ നിന്ന് ഷോക്കടിക്കുകയായിരുന്നു.
സംഭവം നടന്ന ഉടന്‍ തന്നെ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫറോക്ക് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments