KeralaLatest NewsNews

ഫോണിലൂടെയുള്ള പരിചയം മുതലെടുത്ത് പീഡനം; പ്രതി പിടിയില്‍

മലപ്പുറം കോട്ടക്കലിലാണ് സംഭവം

കോട്ടയ്ക്കല്‍: ഫോണിലൂടെ പരിചയപ്പെട്ട് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോറി ഡ്രൈവര്‍ പീഡിപ്പിച്ചു. ഒടുവില്‍ പ്രതി പിടിയില്‍. മലപ്പുറം കോട്ടക്കലിലാണ് സംഭവം. മലപ്പുറം വേങ്ങര സ്വദേശിയായ മംഗലത്ത് ഷൈജുവിനെയാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണ്‍ വഴിയുള്ള പരിചയം മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ കുടുക്കിയത്. സ്‌കൂളില്‍ അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി സംഭവം വെളിപ്പെടുത്തിയത്.

വേങ്ങരയിലെ സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയെയാണ് ഷൈജു പീഡിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കോട്ടക്കലിലേക്ക് വിളിച്ചുവരുത്തി. പിന്നീട് പെരിന്തല്‍മണ്ണയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പീഡനത്തിന്് ഇരയാക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം വന്ന മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ സമീപിച്ചു. അധ്യാപകര്‍ ചോദിച്ചപ്പോഴാണ് പീഡനത്തിന്് ഇരയായ വിവരം പെണ്‍കുട്ടി പറയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. കോട്ടക്കല്‍ പൊലീസിനെയും സമീപിച്ചു. പെണ്‍കുട്ടി പരാതി നല്‍കിയ വിവരം ഷൈജു അറിഞ്ഞിരുന്നില്ല. ലോറിയില്‍ കോട്ടക്കലില്‍ എത്തിയപ്പോള്‍ എസ് ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷൈജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button