KeralaLatest News

തനിക്ക് വന്ന ദുരിതത്തിനു പിന്നില്‍ അവര്‍ മാത്രം : ഒറ്റപ്പെടുത്തിയവര്‍ക്കെതിരെ ആഞ്ഞടിച്ച് കനകദുര്‍ഗ

മലപ്പുറം: ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ വീട്ടുകാരെയും സംഘപരിവാര്‍ സംഘടനകള്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗ. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും, പല തവണ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കനകദുര്‍ഗ പറഞ്ഞു. മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു കനകദുര്‍ഗ്ഗയുടെ ആരോപണം.

ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രവേശിക്കാന്‍ കനകദുര്‍ഗ്ഗയ്ക്ക് സാധിച്ചിരുന്നില്ല. ഭര്‍ത്താവിന്റെ വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് കനകദുര്‍ഗ്ഗ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് പുലാമന്തോള്‍ ഗ്രാമകോടതിയുടെ ഉത്തരവ് നേടിയാണ് കനകദുര്‍ഗ മലപ്പുറം അങ്ങാടിപ്പുറത്ത് ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. എന്നാല്‍ കനകദുര്‍ഗ്ഗ എത്തുമെന്നറിഞ്ഞ ഭര്‍ത്താവ് വീട് പൂട്ടി കുട്ടികളെയും അമ്മയെയും കൂട്ടി വീടു വിട്ടിറങ്ങിയിരുന്നു. തുടര്‍ന്ന് പോലീസെത്തിയാണ് വാതില്‍ തുറന്ന് കനകദുര്‍ഗ്ഗയെ അകത്തു പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button