കൊച്ചി : വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍്ത്ഥിയായി സിപിഐ നഴ്‌സസ് അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ഷായെ പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്തകളെ പരിഹസിച്ച പിസി ജോര്‍ജ്ജിന് മറുപടിയുമായി ജാസ്മിന്‍ ഷാ രംഗത്തെത്തി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പി സി ജോര്‍ജ്ജിന് മറുപടിയുമായി രംഗത്തെത്തിയത്. കാക്ക ,പൂച്ച ,പാമ്പ് ,തേള്‍ ,പുഴു ,പഴുതാര ,ഓന്ത് തുടങ്ങിയ എല്ലാ ചെറുതും വലുതുമായ ജീവികള്‍ പുറത്തു ചാടാന്‍ എന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് വന്ന വാര്‍ത്തകളെ കൊണ്ട് സാധിച്ചുവെന്ന് ജാസ്മിന്‍ ഷാ പോസ്്്റ്റിന്റെ തുടക്കത്തില്‍ കുറിക്കുന്നു,.
മനുഷ്യനായി ,മാന്യമായി ,കടം വാങ്ങാതെ ,പലിശക്കെടുക്കാതെ ,പട്ടിണി കിടക്കാതിരിക്കാന്‍ സംഘടിച്ച ,സമരം ചെയ്ത ഞങ്ങളെ ചില ആശുപത്രി ഗുണ്ടകള്‍ തല്ലിയിട്ടുണ്ട് ,കൈ കാലുകള്‍ ഓടിച്ചിട്ടുണ്ട് ,കൊല്ലുമെന്ന് ഭീഷണി പെടുത്തിയിട്ടുണ്ട് ,അപമാനിച്ചിട്ടുണ്ട് ,അവഹേളിച്ചിട്ടുണ്ട് ,അപവാദങ്ങള്‍ പെരുമഴ പോലെ തൊടുത്തു വിട്ടിട്ടുണ്ട് ..അപ്പോഴൊന്നും ഞങ്ങള്‍ തോറ്റു പോയിട്ടില്ല, ചെയ്യുന്നത് ശെരിയാണെന്നും അത് ഒരു തലമുറക്ക് വേണ്ടിയാണെന്നും ഉള്ള മനസ്സിന്റെ ധൈര്യമാണ് ഇതിനെയൊക്കെ നേരിടാന്‍ പഠിപ്പിച്ചത് .പിന്നെ പട്ടിണി കൊണ്ടും ദാരിദ്ര്യം കൊണ്ടും വലഞ്ഞ ലക്ഷക്കണക്കിന് നേഴ്‌സിങ് സമൂഹത്തിന്റെ പ്രാര്‍ത്ഥനയും പിന്തുണയും .അത് മതി സാര്‍ എനിക്കും ഞങ്ങളുടെ സംഘടനക്കും-ജാസ്മിന്‍ഷാ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം :കാക്ക ,പൂച്ച ,പാമ്പ് ,തേൾ ,പുഴു ,പഴുതാര ,ഓന്ത് തുടങ്ങിയ എല്ലാ ചെറുതും വലുതുമായ ജീവികൾ
പുറത്തു ചാടാൻ എന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് വന്ന വാർത്തകളെ കൊണ്ട്
തന്നെ കഴിഞ്ഞിരിക്കുന്നു ..
ഇപ്പൊ ഇതാ ബഹുമാന്യ എം എൽ എ പിസി ജോർജ് സാറും രംഗത്ത് വന്നിരിക്കുന്നു ! ഒന്ന് രണ്ട് കൊച്ചു കാര്യങ്ങൾ പറഞ്ഞോട്ടെ ! കൂട്ടത്തിൽ തികച്ചും അക്കാദമിക് ഇന്ററസ്റ്റിൽ
ചില ചോദ്യങ്ങളും, മനുഷ്യനായി ,മാന്യമായി ,കടം വാങ്ങാതെ ,പലിശക്കെടുക്കാതെ ,പട്ടിണി കിടക്കാതിരിക്കാൻ സംഘടിച്ച ,സമരം ചെയ്ത
ഞങ്ങളെ ചില ആശുപത്രി ഗുണ്ടകൾ തല്ലിയിട്ടുണ്ട് ,കൈ കാലുകൾ ഓടിച്ചിട്ടുണ്ട് ,കൊല്ലുമെന്ന് ഭീഷണി പെടുത്തിയിട്ടുണ്ട് ,അപമാനിച്ചിട്ടുണ്ട് ,അവഹേളിച്ചിട്ടുണ്ട് ,അപവാദങ്ങൾ പെരുമഴ പോലെ തൊടുത്തു വിട്ടിട്ടുണ്ട് ..അപ്പോഴൊന്നും ഞങ്ങൾ തോറ്റു പോയിട്ടില്ല
സാർ ..ചെയ്യുന്നത് ശെരിയാണെന്നും അത് ഒരു തലമുറക്ക് വേണ്ടിയാണെന്നും ഉള്ള മനസ്സിന്റെ ധൈര്യമാണ് ഇതിനെയൊക്കെ നേരിടാൻ പഠിപ്പിച്ചത് .പിന്നെ പട്ടിണി കൊണ്ടും ദാരിദ്ര്യം കൊണ്ടും വലഞ്ഞ ലക്ഷക്കണക്കിന് നേഴ്‌സിങ് സമൂഹത്തിന്റെ പ്രാർത്ഥനയും പിന്തുണയും .
അത് മതി സാർ എനിക്കും ഞങ്ങളുടെ സംഘടനക്കും ! പിന്നെ 1)അടിച്ചമർത്തലുകളിൽ നിസ്സഹായരായി നേഴ്‌സിങ് സമൂഹം പതിറ്റാണ്ടുകളോളം നിന്നപ്പോൾ എവിടെയായിരുന്നു താങ്കൾ ഉണ്ടായിരുന്നത് ? അന്ന് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ താങ്കൾ ഉണ്ടായിരുന്നില്ലേ ?2)യു എൻ എ ഉണ്ടാവുന്നതിനു മുൻപ് സാറും സാറിന്റെ പാർട്ടിയും നേഴ്‌സുമാർക്ക് വേണ്ടി എന്തെങ്കിലും സമരം നടത്തിയിരുന്നോ ?
ഞങ്ങളുടെ സമരങ്ങളിൽ ,പ്രസംഗിക്കാൻ മറ്റുള്ളവരെ പോലെ വന്നു എന്നല്ലാതെ എന്താണ് സാർ ഞങ്ങൾക്ക് വേണ്ടി ചെയ്തിട്ടുള്ളത് ?ഞങ്ങൾ സാറിന്റെ മാത്രമല്ല ഞങ്ങളുടെ സമരം വിജയിപ്പിക്കാൻ ,ഒന്ന് വരാൻ ,രണ്ടു വാക്ക് സംസാരിക്കാൻ ,പത്രത്തിലൊരു കുറിപ്പ് കൊടുക്കാൻ എല്ലാവരുടെയും പിന്തുണ തേടിയിട്ടുണ്ട് ,കാലു പിടിച്ചിട്ടുണ്ട് ,തമ്പുരാക്കന്മാരുടെ തിണ്ണകൾ കയറിയിറങ്ങിയിട്ടുണ്ട് ..ഗതി കേടുകൊണ്ടാണ് സാർ അതൊക്കെ ..3)സാർ പിരിച്ച കാശിനെ പറ്റിയും വാങ്ങിയ പൈസയെ പറ്റിയും ഞാനോ എന്റെ സഘടനയോ ഒരു സോഷ്യൽ ഓഡിറ്റിങ് ആവശ്യപ്പെട്ടിട്ടില്ല .സാർ ,
4)ഞങ്ങൾ എല്ലാ യോഗങ്ങളിലും വരവ് ചിലവ് കണക്കുകൾ ബോധിപ്പിക്കുന്ന ,കൃത്യമായ ഓഡിറ്റിങ് ഉള്ള സംഘടനയാണ് .ഞങ്ങൾക്ക് കിട്ടിയ സംഭാവനയും സഹായവും പരസ്യപ്പെടുത്താൻ ഞങ്ങൾ റെഡിയാണ് ..സാറും സാറിന്റെ പാർട്ടിയും ആ മാതൃക പിന്തുടരുമോ ? അങ്ങനെയാണെങ്കിൽ അത് ഗംഭീരമാകും സാർ ..5)ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനത്താണ് കേരളത്തിൽ നേഴ്‌സുമാർക്ക് ലഭിക്കുന്ന അവകാശങ്ങളും ശമ്പളവും ലഭിക്കുന്നത് ?
രണ്ടു കാരണങ്ങൾ ഉണ്ട് സാർ അതിന് ..
ഒന്ന് )അത് ചോദിച്ചു വാങ്ങുവാൻ ഒരു സംഘടിത പ്രസ്ഥാനം ഇവിടെ ഉണ്ട് .
രണ്ട് ) ആ സമരങ്ങളെ കേൾക്കുവാൻ ,കാണുവാൻ ഒരു സർക്കാർ ഇണ്ടായി ..ഞങ്ങൾ പിണറായി സർക്കാരിനെ വിമർശിച്ചിട്ടുണ്ട് ,സമരം ചെയ്തിട്ടുണ്ട് ..
ഞങ്ങൾ സാർ ചീഫ് വിപ്പായിരുന്ന യു ഡി എഫ് സർക്കാരിനെയും വിമർശിച്ചിട്ടുണ്ട് ,എതിരായി സമരം ചെയ്തിട്ടുണ്ട് ..
പക്ഷെ ധീരമായി ഞങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കിയത് ഈ സർക്കാരാണ് .കൊച്ചു കൊച്ചു പോരായ്മകൾ ഉണ്ടെങ്കിലും ! അത് പരിഹരിക്കാൻ ഇനിയും ഞങ്ങൾ സമരം ചെയ്യുംമത സ്ഥാപനങ്ങളും കോർപ്പറേറ്റുകളും അടക്കി വാഴുന്ന ആശുപത്രി മേഖലയിൽ ആണ് സമ്മർദ്ദങ്ങളെ അതി ജീവിച്ചു കൊണ്ട് ഈ തീരുമാനം എടുക്കാൻ സർക്കാരിന് കഴിഞ്ഞത് .
സാറിനു ദേഷ്യം വന്നാലും ഒരു കാര്യം ഓർമ്മപ്പെടുത്തട്ടെ ,സാർ വിപ്പായിരുന്ന കാലത് ,ഞങ്ങൾ സമരം ചെയ്‌തെങ്കിലും വാഗ്‌ദാനം കിട്ടിയെങ്കിലും നിയമം മൂലം അത് നടപ്പിലാക്കി തരാനുള്ള ആർജ്ജവം ആ സർക്കാരിന് ഉണ്ടായിരുന്നില്ല .അഭിമാന പൂർവ്വം ഞങ്ങൾക്ക് പറയാൻ കഴിയും ഞങ്ങളുടെ സംഘടനാ ഉള്ള ആശുപത്രികളിൽ 18 എണ്ണത്തിൽ ഒഴികെ എല്ലായിടത്തും ആ ശമ്പള വർദ്ധനവ് നടപ്പിലാക്കാൻ കഴിഞ്ഞിട്ടുമുണ്ട് .നടപ്പിലാക്കാതെ സ്ഥലങ്ങളിൽ ചിലരൊക്കെയും കോടതികളിൽ നിന്ന് താൽക്കാലിക സ്റ്റേ വാങ്ങിയിട്ടുള്ളവരാണ് ,ചിലർ സാവകാശം ചോദിച്ചിട്ടുമുണ്ട് ..രണ്ടായിരവും മുവ്വായിരവും വാങ്ങിയ സ്ഥിതിയിൽ നിന്നാണ് ഇരുപതിനായിരം മുതൽ മുപ്പതിനായിരം വരെ ശമ്പളം വാങ്ങാൻ ഞങ്ങൾക്ക് കഴിയുന്ന സ്ഥിതി ഉണ്ടായിരുന്നത് .സ്വന്തം സംഘടനക്ക് പ്രത്യേകിച്ച് റോൾ ഒന്നും ഉണ്ടാവാതിരിക്കുമ്പോഴാണ് സാധാരണ ചിലർ മറ്റു സംഘടനകളുടെ പറമ്പിലേക്ക് എത്തി നോക്കാറുള്ളത് .ഇത് എന്തായാലും അങ്ങനെയല്ല എന്ന് ആശ്വസിക്കുന്നു .കാരണം പിസി ജോർജ് സാറും പാർട്ടിയും കേരളം മുഴുവൻ സാമൂഹ്യ വിപ്ലവം സൃഷ്ടിക്കാനുള്ള ഭഗീര പ്രയത്നത്തിൽ ആണല്ലോ .അതിന്റെ വിശ്രമ സമയത്തു ഒരുല്ലാസത്തിനു വേണ്ടിയാണ് സാർ ,എന്റെയും ഞങ്ങളുടെ സംഘടനയുടെയും മെക്കട്ട് കയറിയതെന്ന വിശ്വാസത്തോടെ ….ആടിനെ പട്ടിയാക്കി ,പട്ടിയെ പേപ്പട്ടിയാക്കി തല്ലി കൊല്ലാൻ വെട്ടിയ വടികൾ സൂക്ഷിച്ചു വെക്കുക ..അതിനു വെച്ച് തരാൻ മാത്രം തലകൾ ഞങ്ങളുടെ കയ്യിൽ തൽക്കാലം ഇല്ല സാർ ..കാലം ഇതിനെല്ലാം മറുപടി പറയുമെന്ന് മാത്രം പറഞ്ഞു കൊണ്ട് :സ്നേഹപൂർവ്വം ജാസ്മിൻഷാ
https://www.facebook.com/jasminsha/posts/2503558986324208?__xts__%5B0%5D=68.ARDbe_jPjWtPYr3xDGw34XSgOauCuymG0kdWeYLl4MCAeSitkUM42PCAY1b5kcKLvZ7b0fTnnniv3vk4a7le1UxwdzjnNp_eQVIxUxcvdujRqCrOGhH6J6A9ZaKff8bfG-jw7gl8m56wbGq4flWTtP6Vj4GXIdR1VSLDdQonLnugJpu6Af5ouSX9Yk39lmZqZRAcKAfzdmaSXYzziu8h2-x9LsL3NrWg0g70YOVSyQu_N9dMS1FD1JLFAv8GLdjOvZS6KMpwpTx-i0xvLsIvRTCRoN32YXgRJ2EueZD2AKZ_-Dfn3DUWub-cRWFg3RpyXEoYr1yxfzW6i9vAtBK4mmUW&__tn__=-R
Post Your Comments