ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥംമാറ്റത്തില്‍ നിലപാട് മാറ്റാതെ ജലന്ധര്‍ രൂപത. കന്യാസ്ത്രീകളുടെ സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കില്ലെന്ന് സഭ വീണ്ടും അറിയിച്ചു. ഉത്തരവ് അംഗീകരിക്കണോ വേണ്ടയോ എന്ന് കന്യാസ്ത്രീകള്‍ക്കു തീരുമാനിക്കാം. പിആര്‍ഒയ്ക്ക് സ്വന്തമായി പ്രസ്താവന ഇറക്കാനാവില്ല എന്നും വാര്‍ത്താക്കുറിപ്പ് അഡ്മിനിസ്‌ട്രേറ്ററുടെ അറിവോടെയാണെന്നും സഭ വക്താവ് പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റര്‍ കന്യാസ്ത്രീകള്‍ക്കയച്ചത് വ്യക്തിപരമായ സന്ദേശമാണെന്നും സഭാ വക്താവ് അറിയിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ മദര്‍ ജനറാള്‍ സ്ഥലം മാറ്റിയത് ജലന്ധര്‍ രൂപതാ അഡ്മിനിസ്ട്രേറ്റര്‍ അറിയാതെയാണെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നത്. സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിക്കൊണ്ട് രൂപതാ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസ് കന്യാസ്ത്രീകള്‍ക്ക് അയച്ച ഇ-മെയിലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അഡ്മിനിസ്ട്രേറ്ററുടെ അനുമതിയില്ലാതെ കന്യാസ്ത്രീകള്‍ക്ക് മദര്‍ ജനറാള്‍ ഇനി മുതല്‍ കത്തയയ്ക്കരുതെന്നും ബിഷപ്പ് ആഗ്നലോ ഇ-മെയിലില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments