കോട്ടയം: ജലഗതാഗതത്തില്‍ ജില്ലയുടെ വിപുലമായ സാധ്യതകളിലേക്ക് പുതിയ മാര്‍ഗം തുറന്ന് നാട്ടകത്തെ പോര്‍ട്ടിലൂടെ ചരക്കുമായി ബാര്‍ജ് ഓടി. പൂര്‍ണ തോതിലുള്ള ചരക്കുനീക്കത്തിന് വഴിതുറക്കുന്ന നിലയില്‍ പരീക്ഷണാര്‍ഥമായിരുന്നു വെള്ളിയാഴ്ചത്തെ ചരക്കുനീക്കം.
കോട്ടയത്തിന്റെ എംഎല്‍എയായിരുന്ന വി എന്‍ വാസവന്റെ ദീര്‍ഘവീക്ഷണവും നിരന്തരശ്രമവുമാണ് പോര്‍ട്ട് യാഥാര്‍ഥ്യമാക്കിയത്. എംസി റോഡില്‍നിന്നും അവിടേക്കുള്ള വഴി വീതികൂട്ടി പുനര്‍നിര്‍മിച്ചും മറ്റ് സാങ്കേതിക തടസ്സങ്ങള്‍നീക്കിയും നിയമപരമായ അനുമതിയുയെല്ലാം നേടിയെടുത്തു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സഹായങ്ങളും ഈ ഉദ്യമത്തിന്റെ വേഗംകൂട്ടി. വേമ്പനാട് കായലിലൂടെ കൊച്ചിയുമായുള്ള സാമീപ്യവും ഉള്‍നാടന്‍ ജലപാതകളുമാണ് കോട്ടയം പോര്‍ട്ടിന്റെ സാധ്യതകള്‍ കൂട്ടുന്നത്.
Post Your Comments