കൊങ്കോ : ഭീതി നിറച്ച് എബോള വൈറസ് ബാധ കൊങ്കോയില് പടരുന്നു. ഇതുവരെ അഞ്ഞൂറിലേറെ പേര് രോഗം ബാധിച്ച് മരണമടഞ്ഞതായി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പിന്റെ സമയോചിതമായ ഇടപെടലുകള്‍ രോഗത്തെ പ്രതിരോധിക്കാന്‍ സഹായകരമായതായി സര്‍ക്കാര്‍ അവകാശപ്പെട്ടു.
കൃത്യസമയത്ത് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവര്‍ക്ക് വൈറസ് ബാധയില്‍ നിന്നും രക്ഷ നേടാനായി. ഇതുവരെ 76,425 പേര് കുത്തിവെയ്പ്പ് എടുത്തതായി അരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിലൂടെ രോഗവ്യാപനം വലിയ അളവില്‍ തടയാന്‍ കഴിഞ്ഞതായി സര്‍ക്കാര്‍ പറയുന്നു. പ്രധാന നഗരങ്ങളില്‍ രോഗത്തെ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഏറെ നാളുകളായി എബോള വൈറസ് ബാധയുടെ നിഴലിലുള്ള രാജ്യമാണ് കോങ്കോ.
Post Your Comments