
ചേർത്തല : യുവാവ് തീകൊളുത്തി ജീവനൊടുക്കി. സംഭവം നടക്കുമ്പോൾ പൊള്ളലേറ്റ സഹോദരന്റെ ഭാര്യ മരിച്ചു. ചേർത്തല സ്വദേശി പള്ളിപ്പറമ്പിൽ സജിയുടെ ഭാര്യ സുജ(40)ആണ് മരിച്ചത്. സജിയുടെ സഹോദരൻ ഷാജി വ്യാഴാഴ്ച രാത്രി ദേഹത്ത് പെട്രോളോഴിച്ച് തീകൊളുത്തിയ ശേഷം കുടുംബ വീടിനുള്ളിലേയ്ക്ക് ഓടി കയറുകയായിരുന്നു.
ഷാജിയുടെ കയ്യിലുണ്ടായിരുന്ന പെട്രോൾ സുജയുടെ ദേഹത്തേയ്ക്ക് ഒഴിച്ചതോടെയാണ് തീ ആളി പടർന്നത്. തീയണക്കാൻ ശ്രമിച്ച സജിയ്ക്കും പൊള്ളലേറ്റിരുന്നു. സുജയെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയ്ക്ക് ഇടയിലാണ് സുജ മരണത്തിന് കീഴടങ്ങിയത്. ഷാജി വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. ഭർത്താവ് സജി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
കുടുംബ സ്വത്ത് വീതം വെക്കുന്നതിലെ തർക്കമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. ഏറെനാളായി ഈ പ്രശ്‌നത്തിൽ കുടുംബത്തിൽ വഴക്ക് ഉണ്ടാകാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
Post Your Comments