Latest NewsKerala

കോണ്‍ഗ്രസ്സ്-സി. പി. എം സഹകരണം നില്‍ക്കക്കള്ളിയില്ലാതാവുന്നവരുടെ അവസാനത്തെ പരാക്രമം-കെ.സുരേന്ദ്രന്‍

കോഴിക്കോട് : കേരളത്തിലും ദേശീയ തലത്തിലും കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ധാരണ സംബന്ധിച്ച അരങ്ങേറുന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. കോണ്‍ഗ്രസ്സ്-സി. പി. എം സഹകരണം നില്‍ക്കക്കള്ളിയില്ലാതാവുന്നവരുടെ അവസാനത്തെ പരാക്രമമാണെന്നായിരുന്നു സുരേന്ദ്രന്റെ വാക്കുകള്‍. ഇത് ഈ തെരഞ്ഞെടുപ്പോടെ യാഥാര്‍ത്ഥ്യമാവുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാല്‍ ഇത് ബംഗാളില്‍ സംഭവിക്കുന്നത് പോലെ ഒരു പരസ്യബാന്ധവം ആയിരിക്കില്ലെന്നും അതിനുപകരം ബി. ജെ. പിക്കു വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പരസ്പരം വോട്ടുകൈമാറ്റമാണ് ഇരുവരുടേയും മനസ്സിലെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. കഴിഞ്ഞ തവണ തിരുവനന്തപുരം പാര്‍ലമെന്റുമണ്ഡലത്തിലും മഞ്ചേശ്വരം, വട്ടിയൂര്‍കാവ് നിയമസഭാമണ്ഡലങ്ങളിലും പരീക്ഷിച്ച അടവുനയം കുറെക്കൂടി വ്യാപകമാക്കാനാണ് ഇത്തവണ ശ്രമിക്കുക.

ഏതായാലും ഇരുവരും നേരത്തെ പറഞ്ഞത് നന്നായി. ജനങ്ങള്‍ക്ക് കരുതലോടെ ചിന്തിച്ച് വോട്ടുചെയ്യാന്‍ അത് സഹായകരമാവും. താമസിയാതെ ബംഗാളിലെപ്പോലെ അരിവാള്‍ കൈപ്പത്തി ഇവിടെയും കാണാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടാവും.-സുരേന്ദ്രന്‍ പറയുന്നു.

https://www.facebook.com/KSurendranOfficial/photos/a.640026446081995/2117228278361797/?type=3&__xts__%5B0%5D=68.ARBegIYYitkL1PaFKkfMNYZI0PpKcRIoys_SEXsaZpd467cShqvOLyn5Wcrla2PDJAt8Vy8Dw4wAI_zZ8bWazHUN3pqvIuMmysqmGA_7lPHwbkUfC26ZBi0DPRReq4Q0cy2cPh31MhjM4M9eQ9dXaODRb6kJqz9g0IYpiWUPLtCrFO8lbVzzvfkkwsCblDpI81omYNaUi5v6PiK-vXOSKdbjA93mbqHgR22ZVqu5Z5CxGh1Sq65TnitAyZeJgPvNYxi95J8vP7-4X99jjlJVCCNx4fBx_kNGAphYNKeBG4iJ4GE7Y9ieT00YAyMXY90xMXtoCZXuEbEzG0XGCDqglv_tKg&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button