KeralaLatest News

വിനോദ നികുതിയിളവ് ; ഉറപ്പ് ലഭിച്ചെന്ന് ബി. ഉണ്ണികൃഷ്ണൻ

കൊച്ചി : കേരളാ ബജറ്റിൽ 10 ശതമാനം വിനോദ നികുതി ഏർപ്പെടുത്തിയ സർക്കാർ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ഭാരവാഹിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ. മുഖ്യമന്ത്രിയുമായി സിനിമാ മേഖയിലെ വിവിധ സംഘടനാ ഭാരവാഹികളും നടന്മാരും നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സിനിമാ വ്യവസായത്തെ ശക്തിപ്പെടുത്തുന്ന തീരുമാനം ഉണ്ടാകുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

കൊച്ചിയിൽ ഇന്ന് രാവിലെ നടന്ന ചർച്ചയിൽ നടന്മാരായ അമ്മ സംഘടനയെ പ്രതിനിധീകരിച്ച് നടന്മാരായ മോഹൻലാലും മമ്മൂട്ടിയും പങ്കെടുത്തു. എന്നാൽ വിഷയത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button