ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. റഫാല്‍ ഇടപാടില്‍ രാഹുല്‍ഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളായാണ് മാറാറുള്ളത്, വെറുപ്പില്‍ നിന്നാണ് ഇവ ഉണ്ടാകുന്നത്.
ക്ലാസ് മുറിയിലെ ഒന്നാമനോട് ഉഴപ്പന് തോന്നുന്ന അസൂയയാണ് രാഹുല്‍ ഗാന്ധിക്ക് മോദിയോടെന്ന് ജെയ്റ്റ്‌ലി പരിഹസിച്ചു. എല്ലാ ദിവസവും രാവിലെ തന്നെ സഭ പ്രക്ഷുബ്ധമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കാറുള്ളത്. ഇത്തരം ചെയ്തികളിലൂടെ പാര്‍ലമെന്ററി സ്ഥാപനത്തെ ഒറ്റയ്ക്ക് തകര്‍ത്തയാള്‍ എന്ന വിശേഷണമാകും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൊച്ചുമകന് ലഭിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. റഫാലില്‍ യാതോരു വിധ തിരിമറിയും നടന്നിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Post Your Comments