ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണ റിപ്പോര്‍ട്ടിലെ രഹസ്യ രേഖകളും പോലീസ് റെക്കോഡുകളിലെ നോട്ടുകളും പുറത്തുവിട്ടു എന്ന് ആരോപിച്ചാണ് ഭര്‍ത്താവായ ശശിതരൂര്‍ എംപി കോടതിയെ സമീപിച്ചത്. റിപ്പബ്ളിക് ടിവി എഡിറ്റന് ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കെതിരേ സമര്‍പ്പിച്ച പരാതിയിലാണ് ഡല്‍ഹി കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്.
ന്വേഷണം നടക്കുന്ന കേസിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് അനുവദനീയമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ചാനലിനു പ്രേഷകരെ കൂട്ടുന്നതിനായി തനിക്കെതിരേ അര്‍ണാബ് ഗോസ്വാമി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി, തന്റെ ഇ-മെയില്‍ അനുവാദമില്ലാതെ ചോര്‍ത്തി എന്നിങ്ങനെയും പരാതിയില്‍ ആരോപണമുണ്ട്.
ഏപ്രില്‍ നാലിന് കേസ് വീണ്ടും വാദം കേല്‍ക്കും
Post Your Comments