Latest NewsIndia

പഠിച്ചും പഠിപ്പിച്ചും വിദ്യ ലഹരിയാക്കി ഒരു കൗമാരക്കാരന്‍

സമൂഹം കൗമാരക്കാരെ വഴിതെറ്റുന്ന പുതുതലമുറ എന്ന് പഴിചാര്‍ത്തുമ്പോഴും നന്മയുടെ വറ്റാത്ത ഉറവയാവുകയാണ് അഹമ്മദാബാദില്‍ നിന്നുമുള്ള സോഹം ഭട്ട്.

തന്റെ പ്രായത്തിലുള്ളവര്‍ ഓണ്‍ലൈന്‍ ഗെയിമുകളിലും മൊബൈലുകളിലും സമയം ചിലവഴിക്കുമ്പോള്‍ മറ്റുകുട്ടികള്‍ക്കു വിദ്യ പകര്‍ന്നുകൊടുക്കുകയാണ് പതിനഞ്ചുകാരനായ സോഹം. 2017 സെപ്തംബര്‍ മുതലാണ് ബെഹ്റാംപുരയില്‍ മാനവ ഗുല്‍സാര്‍ നടത്തുന്ന സ്‌കൂളില്‍ പഠിപ്പിക്കാനായി സോഹം പോകുന്നത്. തെരുവില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളുടെ പഠനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ അധ്യാപകര്‍ ഇവിടെ പ്രത്യേക ക്ലാസുകള്‍ എടുക്കുന്നുണ്ട്.

സ്‌കൂളില്‍ തബല പഠിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച സോഹത്തിനോട് സയന്‍സ് ക്ലാസ് എടുക്കുവാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ആഴ്ച്ചയില്‍ ഒരിക്കല്‍ നാലുമണിക്കൂര്‍ ഈ കൊച്ചുമിടുക്കന്‍ അധ്യാപകനായി. സോഹത്തിന്റെയും മറ്റു സന്നദ്ധ പ്രവര്‍ത്തകരുടെയും പരിശീലനത്തിന്റെ പരിണിതഫലമായി കുട്ടികള്‍ ശാസ്ത്രമേള സംഘടിപ്പിച്ചു. ഇവരുടെ കൂട്ടായ പരിശ്രമം കൊണ്ട് സ്‌കൂളിന്റെ വിജയശതമാനം 40 നിന്നും 78 ആയി ഉയര്‍ന്നു.

പഠനം രസകരമാക്കാന്‍ സിലബസിന് പുറമേ പഠന ഉപകരണങ്ങളുടെ സഹായവും അധ്യാപകര്‍ പ്രയോജനപ്പെടുത്തി. കഴിവില്ലാത്തതല്ല അവസരമില്ലാത്തതാണ് പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ നേരിടുന്ന പ്രശ്നമെന്നാണ് സോഹം പറയുന്നത്. പ്രബല വിദ്യാലയങ്ങളിലെ കുട്ടികളെക്കാളും കഴിവുള്ളവരാണ് ഇവര്‍ എന്നും സോഹം ഭട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ ഓര്‍മ്മിപ്പിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ ഭാവി വരുംതലമുറയുടെ കയ്യില്‍ ഭദ്രമാണെന്ന് തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button