
മുംബൈ: ഐപിഎല്‍ 2021 സീസണിനായി എവിടെയൊക്കെ വേദിയൊരുക്കണം എന്ന കാര്യത്തിൽ ഇനിയും ചർച്ചകൾ തുടരുകയാണ്. എന്നാൽ മുംബൈയിലും അഹമ്മദാബാദിലുമായി വേദിയൊരുക്കാൻ ബി.സി.സി.ഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ മുംബൈയിലെ നാല് സ്റ്റേഡിയങ്ങളിലും പ്ലേ ഓഫും ഫൈനലും മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലും നടത്താനാണ് ആലോചന.
Read Also: രാത്രിയില്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
ടൂര്‍ണമെൻറ്റ് ഏപ്രില്‍ രണ്ടാം വാരം ആരംഭിക്കാനാണ് സാധ്യത. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയം, വാങ്കഡെ സ്റ്റേഡിയം, ഡി.വൈ പാട്ടീല്‍ സ്റ്റേഡിയം, റിലയന്‍സ് ക്രിക്കറ്റ് സ്റ്റേഡിയം എന്നീ സ്റ്റേഡിയങ്ങളില്‍ ലീഗ് മത്സരങ്ങള്‍ നടന്നേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Post Your Comments