Latest NewsIndia

ദേശീയ തലത്തില്‍ രാഷ്ടീയ സഖ്യത്തിനില്ല; യെച്ചൂരി

ന്യൂഡൽഹി: ദേശീയ തലത്തില്‍ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഐഎം രാഷ്ടീയ സഖ്യത്തിനില്ലെന്ന് സീതാറാം യെച്ചുരി. പൊളിറ്റ് ബ്ലൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുള്ള ഘടകം വിജയ സാധ്യതയാണ്. ബംഗാളില്‍ ബിജെപി വിരുദ്ധ തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ നേടുകയാണ് ലക്ഷ്യം. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്തുക കേന്ദ്രത്തില്‍ ബിജെപി വിരുദ്ധ സര്‍ക്കാറിനെ അധികാരത്തിലേറ്റുക, എന്നിവയാണ് നിലവില്ല‍ ലക്ഷ്യങ്ങളെന്നും , യെച്ചൂരി വിശദീകരിച്ചു. റാഫേല്‍ വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്നും യെച്ചുരി ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ബിജെപി പറയുന്ന കണക്കുകൾ കള്ളമാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button