KeralaLatest News

രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം തള്ളി വിഎം സുധീരന്‍ : അനുനയിപ്പിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍

കൊച്ചി : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം വി.എം,സുധീരന്‍ തള്ളി. മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാട് സുധീരന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ ചര്‍ച്ചകള്‍ക്കായി രാഹുല്‍ ഗാന്ധി സുധീരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.

ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായതായാണ് സൂചന. എറണാകുളത്ത് കെ.വി തോമസ് വീണ്ടും മത്സരിക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. മണ്ഡലത്തില്‍ നിന്നും വിരുദ്ധ വികാരം ഉണ്ടെന്നതും തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതും കെ.വി തോമസിന്റെ സാധ്യതകളെ മങ്ങലേല്‍പ്പിക്കുന്നു. വയനാട് സീറ്റിനായി കോണ്‍ഗ്രസില്‍ ഷാനിമോള്‍ ഉസ്മാന്‍. എംഎം ഹസ്സന്‍ ,ടി.സിദ്ദിഖ് എന്നിവരുടെ പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്. ഇതില്‍ പ്രാദേശിക നേതാക്കളുടെ പിന്തുണ കൂടുതലും ടി.സിദ്ദിഖിനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button