പാലക്കാട് : ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ആര്‍എസ്എസ് പട്ടികയില്‍ തന്റെ പേരും ഉള്‍പ്പെട്ടുട്ടുണ്ടെന്ന വാര്‍ത്തകളില്‍ നിലപാട് വ്യക്തമാക്കി നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി.മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേ സമയം നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കും.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകളില്‍ തന്റെ പേരുണ്ടെന്ന് കരുതുന്നില്ല. സ്ഥാനാര്‍ത്ഥിയാകണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വം ഇതുവരെ തന്നെ സമീപിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
Post Your Comments