Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

പച്ച ലൈറ്റ് കാണുമ്പോള്‍ പഞ്ചാര വര്‍ത്തമാനവും പറഞ്ഞുകൊണ്ട് വരുന്നവരെപ്പോലെയാണ് എല്ലാം ആണുങ്ങളുമെന്ന ധാരണ തന്നെ മണ്ടത്തരം: ജോമോള്‍ക്ക് മറുപടിയുമയി യുവാവ്

കൊച്ചി: കുഞ്ഞുടുപ്പിട്ട് കണ്ടാല്‍ മെസജറില്‍ ആണുങ്ങളുടെ തള്ളികയറ്റമാണെന്നു പറഞ്ഞ ജോമോള്‍ ജോസഫിന്റെ ഫോസ്ബുക്ക് പോസ്റ്റിനെതിരെയുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു. രാത്രി പത്തുമണി കഴിഞ്ഞാല്‍ പച്ച ലൈറ്റ് കത്തി മെസഞ്ചര്‍ കിടക്കുന്നത് കാണുമ്പോള്‍, കുറെപ്പേരൊന്നിച്ചൊരു വരവാണ്, എന്നെ ഉറക്കാതെ എന്റെ മെസഞ്ചറിന്റെ പച്ച ലൈറ്റ് അണയാതെ അവര്‍ക്കൊന്നും ഉറക്കം വരാത്ത അവസ്ഥ അതി ഭീകരമാണ്. അപ്പോള്‍ അത്യാവശ്യത്തിന് മാത്രം മെസഞ്ചറില വരാനായി ശ്രദ്ധിക്കുക, വെറുപ്പിക്കരുത് എന്നാണ് ജോമോള്‍ തന്റെ പോസ്റ്റില്‍ പറഞ്ഞത്.

എന്നാല്‍ ജോമോള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സുമേഷ് മാര്‍ക്കോപോളോ എന്ന യുവാവ്. നിങ്ങള്‍, ചില പെണ്ണുങ്ങള്‍ക്കൊരു ധാരണയുണ്ട്. ആണുങ്ങളെല്ലാം പെണ്ണുങ്ങളുടെ പിറകെ മണപ്പിച്ച് നടക്കുന്നവരാണെന്ന്. ആ ധാരണ തെറ്റാണ് മോളേ… അച്ഛന്‍, ആങ്ങള, ചേച്ചിയുടെ അല്ലെങ്കില്‍ അനിയത്തിയുടെ ഭര്‍ത്താവ്…ഇത്രയും പേരാണ് നിങ്ങളുടെ കണ്ണിലെ മാന്യന്മാരായ ആണുങ്ങള്‍. അതങ്ങനെ തന്നെയിരുന്നോട്ടെ, തിരുത്താന്‍ ഞാനാളല്ല.

പച്ച ലൈറ്റ് കാണുമ്പോള്‍ പഞ്ചാര വര്‍ത്തമാനവും പറഞ്ഞുകൊണ്ട് വരുന്നവരെപ്പോലെയാണ് എല്ലാം ആണുങ്ങളുമെന്ന ധാരണ തന്നെ മണ്ടത്തരമാണ്. രാത്രി ആണുങ്ങളുടെ പച്ച ലൈറ്റ് കത്തിക്കിടക്കുന്നത് കാണുമ്പോള്‍ പഞ്ചാര വര്‍ത്തമാനം മാത്രമല്ല, പച്ചയ്ക്ക് സെക്സ് ചാറ്റിങിന് വരുന്ന എത്രയോ പെണ്ണുങ്ങളെ എനിക്കറിയാം.! ചാറ്റിങ് മാത്രമല്ല, ഒരു തവണയെങ്കിലും കൂടെക്കിടക്കാന്‍ കെഞ്ചി ക്ഷണിക്കാന്‍ മടിയില്ലാത്തവരുമുണ്ട് എന്നറിഞ്ഞു കൊള്ളുക. ഒരു പരിധി വിടുമ്പോള്‍ അത്തരക്കാരെ ബ്ലോക്ക് ചെയ്യുകയാണ് പതിവ്. ‘നല്ലപിള്ള’ പുരസ്‌ക്കാരത്തിന് വേണ്ടിയല്ല, ഇങ്ങനെ ബ്ലോക്ക് ചെയ്യുന്നത്. നേരില്‍ പരിചയമില്ലാത്തൊരു സ്ത്രീ, പെട്ടെന്നൊരു ദിവസം തന്റെ കിടപ്പറയിലേക്ക് ക്ഷണിച്ചാല്‍, അടിവസ്ത്രമൂരി അയയിലിട്ടിട്ട് അവളോടൊപ്പം പോകാന്‍ ആത്മാഭിമാനമുള്ള ഒരു പുരുഷനും കഴിയില്ല. പളുങ്ക് പോലെ വിശുദ്ധിയുള്ള സൗഹൃദങ്ങളുണ്ട്. അമ്മയുടെയും, സഹോദരിയുടെയും, സുഹൃത്തിന്റെയും സ്ഥാനങ്ങളില്‍ കാണുന്ന മുഖപുസ്തകത്തിലെ സൗഹൃദ മുഖങ്ങളുണ്ട്. ഈ ഗണത്തില്‍പ്പെടുന്നവരോടല്ലാതെ പലരോടും അങ്ങോട്ടും, തിരിച്ച് ഇങ്ങോട്ടും ഒരാകര്‍ഷണം തോന്നിയിട്ടുണ്ട്, ഇപ്പോഴും തോന്നുന്നുമുണ്ട്. പക്ഷേ, അതൊന്നും ആരും വിളിച്ചുകൂവി നടക്കുന്നില്ല. ഇനി, ആര്‍ക്കും ആരോടും അത്തരത്തിലൊരാകര്‍ഷണം തോന്നിയിട്ടില്ലെന്ന് പറഞ്ഞാല്‍, ഞാന്‍ പറയും…’നിങ്ങളൊരു കപട സദാചാരക്കാരനാണ്. ഇരുളിന്റെ മറവില്‍ അന്യന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കാന്‍ തക്കവണ്ണം അധമനായ കപട സദാചാരക്കാരന്‍.’

സുമേഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

‘കുഞ്ഞുടുപ്പിട്ട് നടക്കുന്നത് കൊണ്ട് എന്നെ ഇപ്പം കിട്ടും, ഇപ്പം കിട്ടും’ എന്ന് ആണുങ്ങളെയൊന്നാകെ പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്ത കൊച്ചിക്കാരി ‘ജോമോള്‍ ജോസഫി’ന് ഒരു മറുപടിയാണ് ഈ കുറിപ്പ്.
കൊച്ചേ….പെണ്ണുങ്ങളെന്ത് ചെയ്താലും വൈറലാകുന്നത് പോലെ, കൊച്ചിന്റെ പോസ്റ്റും വൈറലായി. കുട്ടിക്കുപ്പായമിട്ടൊരു ഫോട്ടോ കൂടിയായപ്പോള്‍ സംഗതി ജോറായി. സന്തോഷം…കാരണം, മറ്റുള്ളവര്‍ ശ്രദ്ധിക്കണമെന്നാഗ്രഹിക്കുന്നവരാണ് ഇത്തരം ‘തറപ്പണി’ ചെയ്യുന്നത്. കൊച്ചിന്റെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു. ഇനി കാര്യത്തിലേക്ക് വരാം.
നിങ്ങള്‍, ചില പെണ്ണുങ്ങള്‍ക്കൊരു ധാരണയുണ്ട്. ആണുങ്ങളെല്ലാം പെണ്ണുങ്ങളുടെ പിറകെ മണപ്പിച്ച് നടക്കുന്നവരാണെന്ന്. ആ ധാരണ തെറ്റാണ് മോളേ… അച്ഛന്‍, ആങ്ങള, ചേച്ചിയുടെ അല്ലെങ്കില്‍ അനിയത്തിയുടെ ഭര്‍ത്താവ്…ഇത്രയും പേരാണ് നിങ്ങളുടെ കണ്ണിലെ മാന്യന്മാരായ ആണുങ്ങള്‍. അതങ്ങനെ തന്നെയിരുന്നോട്ടെ, തിരുത്താന്‍ ഞാനാളല്ല.
കൊച്ച്, കൊച്ചീലിരുന്ന് വിശദീകരിച്ച കാര്യത്തിലേക്ക് വരാം.

പച്ച ലൈറ്റ് കാണുമ്പോള്‍ പഞ്ചാര വര്‍ത്തമാനവും പറഞ്ഞുകൊണ്ട് വരുന്നവരെപ്പോലെയാണ് എല്ലാം ആണുങ്ങളുമെന്ന ധാരണ തന്നെ മണ്ടത്തരമാണ്. രാത്രി ആണുങ്ങളുടെ പച്ച ലൈറ്റ് കത്തിക്കിടക്കുന്നത് കാണുമ്പോള്‍ പഞ്ചാര വര്‍ത്തമാനം മാത്രമല്ല, പച്ചയ്ക്ക് സെക്സ് ചാറ്റിങിന് വരുന്ന എത്രയോ പെണ്ണുങ്ങളെ എനിക്കറിയാം.! ചാറ്റിങ് മാത്രമല്ല, ഒരു തവണയെങ്കിലും കൂടെക്കിടക്കാന്‍ കെഞ്ചി ക്ഷണിക്കാന്‍ മടിയില്ലാത്തവരുമുണ്ട് എന്നറിഞ്ഞു കൊള്ളുക. ഒരു പരിധി വിടുമ്പോള്‍ അത്തരക്കാരെ ബ്ലോക്ക് ചെയ്യുകയാണ് പതിവ്. ‘നല്ലപിള്ള’ പുരസ്‌ക്കാരത്തിന് വേണ്ടിയല്ല, ഇങ്ങനെ ബ്ലോക്ക് ചെയ്യുന്നത്. നേരില്‍ പരിചയമില്ലാത്തൊരു സ്ത്രീ, പെട്ടെന്നൊരു ദിവസം തന്റെ കിടപ്പറയിലേക്ക് ക്ഷണിച്ചാല്‍, അടിവസ്ത്രമൂരി അയയിലിട്ടിട്ട് അവളോടൊപ്പം പോകാന്‍ ആത്മാഭിമാനമുള്ള ഒരു പുരുഷനും കഴിയില്ല. പളുങ്ക് പോലെ വിശുദ്ധിയുള്ള സൗഹൃദങ്ങളുണ്ട്. അമ്മയുടെയും, സഹോദരിയുടെയും, സുഹൃത്തിന്റെയും സ്ഥാനങ്ങളില്‍ കാണുന്ന മുഖപുസ്തകത്തിലെ സൗഹൃദ മുഖങ്ങളുണ്ട്. ഈ ഗണത്തില്‍പ്പെടുന്നവരോടല്ലാതെ പലരോടും അങ്ങോട്ടും, തിരിച്ച് ഇങ്ങോട്ടും ഒരാകര്‍ഷണം തോന്നിയിട്ടുണ്ട്, ഇപ്പോഴും തോന്നുന്നുമുണ്ട്. പക്ഷേ, അതൊന്നും ആരും വിളിച്ചുകൂവി നടക്കുന്നില്ല. ഇനി, ആര്‍ക്കും ആരോടും അത്തരത്തിലൊരാകര്‍ഷണം തോന്നിയിട്ടില്ലെന്ന് പറഞ്ഞാല്‍, ഞാന്‍ പറയും…’നിങ്ങളൊരു കപട സദാചാരക്കാരനാണ്. ഇരുളിന്റെ മറവില്‍ അന്യന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കാന്‍ തക്കവണ്ണം അധമനായ കപട സദാചാരക്കാരന്‍.’
രാവിലെ കഴിക്കുന്ന ഭക്ഷണം, നിങ്ങളുടെ ദിനചര്യകള്‍, ചിക്കനില്ലാതെ ബിയര്‍ കഴിക്കാത്തത്, ഭര്‍ത്താവുമായുള്ള സ്വകാര്യ നിമിഷങ്ങളും ലൈംഗിക ബന്ധവും, ഭര്‍ത്താവുമായി സെക്സ് ചെയ്യുമ്പോള്‍ നിങ്ങള്‍ നേടുന്ന സംതൃപ്തി, ഫ്‌ലൈറ്റിലും, ആള്‍ക്കൂട്ടത്തിലും, ഷോപ്പിങ് മാളിലുമൊക്കെ വച്ച് മടിയില്ലാതെ കുഞ്ഞിന് പാല് കൊടുക്കുമ്പോള്‍, മുലകളില്‍ വെയിലടിക്കുന്നത് നിങ്ങളെ അസ്വസ്ഥയാക്കാത്തത്, ത്രീ ഫോര്‍ത്തും, ബര്‍മുഡയും, സ്ലീവ് ലെസ്സ് ടോപ്പും ധരിക്കുന്നതും വരെ നിങ്ങള്‍ പ്രശസ്തിക്കു വേണ്ടി സമൂഹത്തിന് മുമ്പില്‍ തുറന്നു കാണിക്കുമ്പോള്‍, അപഹാസ്യയാവുന്നത് നിങ്ങള്‍ മാത്രമല്ല. നിങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇവിടുത്തെ എല്ലാ സ്ത്രീകളും കൂടിയാണ്. (കനകദുര്‍ഗ്ഗ, ബിന്ദു കല്യാണി, രഹ്ന ഫാത്തിമ, രേഷ്മ നിശാന്ത് തുടങ്ങിയ ആക്റ്റിവിസ്റ്റുകള്‍ ഈ ഗണത്തില്‍പ്പെടുന്നില്ല.)
മനസ്സ് കൊണ്ടെങ്കിലും ഒരന്യ പുരുഷനെ ആഗ്രഹിച്ചിട്ടുള്ള സ്ത്രീയാണ് ജോമോള്‍ ജോസഫെന്ന നിങ്ങളെന്ന് ഞാന്‍ പറയും. നിങ്ങളിത് നിഷേധിച്ചാല്‍ ഏറ്റവും വലിയ കപട സദാചാരക്കാരിലൊരാളാണ് നിങ്ങള്‍. സ്ത്രീകളെപ്പോലെ വികാരങ്ങള്‍ അടിച്ചമര്‍ത്തി വയ്ക്കുന്നവനല്ല പുരുഷന്‍, എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. അത്, പരിധിവിട്ട് പ്രകടിപ്പിക്കുന്നവന്‍ ഞരമ്പ് രോഗി തന്നെയാണ്. പക്ഷേ, എല്ലാ പുരുഷന്മാരെയും താറടിച്ചു കാണിച്ചത്, നിങ്ങളെ നിങ്ങള്‍ തന്നെ കൊഞ്ഞനം കുത്തിയതിന് തുല്ല്യമാണ്.
ആദ്യ വരികളിലേക്ക് വരാം. ‘ഇപ്പം കിട്ടും, ഇപ്പം കിട്ടും……’ ഒരു മറുചോദ്യമാണ് ഇതിനുള്ള ഉത്തരം.
‘കിട്ടിയിട്ടെന്ത് ചെയ്യാനാ.?’
നിങ്ങളെ കണ്ടിട്ട് എനിക്ക് ഒന്നും തോന്നുന്നില്ല. പുറത്തേക്ക് കാണുന്ന (കാണിച്ചിരിക്കുന്ന) സ്തനത്തിന്റെ അതിരുകളും, നഗ്‌നമായ കാല്‍മുട്ടിന് മുകളില്‍ത്തെളിയുന്ന വെളുത്ത തുടകളുമൊക്കെ കാണുമ്പോള്‍ എനിക്ക് യാതൊരു വികാരത്തള്ളിച്ചയും ഉണ്ടാകുന്നില്ല. പകരം, പുച്ഛമാണ് തോന്നുന്നത്. നാലാള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാന്‍ ഈ പേക്കൂത്ത് കാണിച്ച്, പുരുഷന്മാരെയൊന്നടങ്കം സ്ത്രീ ലമ്പടന്മാരാക്കി ചിത്രീകരിച്ച നിങ്ങളോടുള്ള പരമപുച്ഛം.! സമനില തെറ്റി അലഞ്ഞു നടക്കുന്നവരേയും, കുഞ്ഞുങ്ങളേയും, വൃദ്ധകളേയുമൊക്കെ ലൈംഗികോപാധിയായി കാണുന്നവര്‍ക്ക് സാരി ചുറ്റിയൊരു സ്ത്രീരൂപത്തെ കിട്ടിയാലും മതിയായിരിക്കും. പക്ഷേ, എല്ലാവരെയും ആ കൂട്ടത്തില്‍പ്പെടുത്തരുത്, സഹോദരീ. ക്യാന്‍സര്‍ രോഗിയായ ഒന്‍പത് വയസ്സുകാരനെ രണ്ടുദിവസം മുമ്പൊരു യുവതി ലൈംഗികമായി പീഢിപ്പിച്ചത് ഇതേ കേരളത്തിലാണ്.

ലൈംഗിക ബന്ധമല്ല, ഒരു സ്ത്രീയോട് തോന്നുന്ന ആകര്‍ഷണത്തിന്റെ അവസാന വാക്ക് എന്നറിയണം, നിങ്ങളെപ്പോലെയുള്ളവര്‍. ചിലരോട് തോന്നുന്ന ഇഷ്ടം ബഹുമാനമായോ, ഒരു ചുംബനമായോ, ചേര്‍ത്ത് പിടിച്ചൊരു ആലിംഗനമായോ, ഒരു ചെറിയ സമ്മാനപ്പൊതിയിലൂടെയോ ആണ് പ്രകടിപ്പിക്കേണ്ടത്.
ഈ കുറിപ്പില്‍ ഞാന്‍ തുറന്നു കാണിച്ചിരിക്കുന്നത് എന്നെത്തന്നെയാണ്. അതുകൊണ്ട് തന്നെ ഞാനൊരു കപട സദാചാരവാദിയുമല്ല.

shortlink

Related Articles

Post Your Comments

Related Articles

Back to top button