കാസര്‍ഗോഡ്: സ്‌കൂളുകളില്‍ വിദ്യാര്‍ഥികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടുന്നു. ഇതിനാല്‍ പഠന നിലവാരം കുറയുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സ്‌കൂളില്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ വ്യാപകമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. സ്‌കൂള്‍ പ്രവൃത്തി സമയങ്ങളിലും മൊബൈല്‍ ഉപയോഗിക്കുന്നുണ്ട്. സ്‌കൂള്‍ അധികൃതര്‍ നടപടിയെടുക്കാത്തതിനാലാണ് മൊബൈല്‍ ഉപയോഗം കൂടാന്‍ കാരണം. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള ഫോണാണ് ഉപയോഗിക്കുന്നത്. ഇത് വിദ്യാര്‍ഥികളുടെ പഠന നിലവാരം കുറക്കാന്‍ കാരണമാകുന്നു.
സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശമുണ്ടങ്കിലും പരിശോധന കര്‍ശനമല്ല. പഠന സമയത്തും ചാറ്റിങ് നടത്തുന്നു. ചില വിദ്യാര്‍ഥികള്‍ സ്‌കൂളിന് സമീപത്തുള്ള കടകളിലും ഫോണ്‍ സൂക്ഷിച്ച് തിരിച്ച് പോകുന്ന സമയത്ത് എടുക്കുന്ന പതിവുമുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ മൊബൈല്‍ ഉപയോഗിക്കുന്നു. വീട്ടിലെത്തിയാല്‍ അധികസമയം മൊബൈല്‍ ഉപയോഗിക്കുന്നതിനാല്‍ പലരും പഠനത്തില്‍ പിറകോട്ട് പോകുന്നതായി വിലയിരുത്തുന്നു.
അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണം വിദ്യാര്‍ഥികളുടെ കാഴ്ച ശക്തി കുറയ്ക്കുന്നതായി ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്ന ശീലം രക്ഷിതാക്കള്‍ നിയന്ത്രിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. രക്ഷിതാക്കളുടെ അറിവോടെയാണ് സ്‌കൂളിലേക്ക് ഫോണ്‍ കൊണ്ടുവരുന്നത്.
Post Your Comments