മാന്നാര്‍ : നാടിന്റെ സാംസ്‌കാരിക വളര്‍ച്ചയ്ക്കുള്ള സ്ഥിരനിക്ഷേപമാണ് വായനശാലകളെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. 70 വര്‍ഷം പിന്നിട്ട കുരട്ടിക്കാട് നാഷണല്‍ ഗ്രന്ഥശാലയുടെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദേഹം.
വായനശാലകളും കലാസമിതികളുമാണ് നാടിന്റെ ചരിത്രം മാറ്റിമറിച്ചത്.
സാംസ്‌കാരിക ഊര്‍ജത്തിന്റെ ഉറവിടങ്ങളാണ് വായനശാലകള്‍. എല്ലാ ഗ്രാമങ്ങളിലും ഇതുപോലുള്ള കെടാവിളക്കുകള്‍ നമ്മെ വായനയുടെ ലോകത്തേക്ക് ആനയിക്കുന്നു. ആധുനിക ലോകവുമായും ജീവിതവുമായും ബന്ധപ്പെടുത്തുന്ന കേന്ദ്രമായി വായനശാലകളെ മാറ്റണം. കാലം മാറുന്നതനുസരിച്ച് ഗ്രന്ഥശാലകള്‍ക്കും മാറ്റം അനിവാര്യമാണെന്നും സ്പീക്കര്‍ പറഞ്ഞു. ചടങ്ങില്‍ സജി ചെറിയാന്‍ എംഎല്‍എ അധ്യക്ഷനായി.
Post Your Comments