സൗദി അറേബ്യ: സൗദിയില്‍ സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച ലെവി കാരണം ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് 11.5 ശതകോടി റിയാല്‍ സഹായം ലഭ്യമാക്കാനൊരുങ്ങി സൗദി ഭരണാധികാരി. സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കി തൊഴില്‍മന്ത്രി അഹ്മദ് അല്‍ റാജിയാണ് പ്രഖ്യാപനം നടത്തിയത്.
സ്വകാര്യ മേഖലയില്‍ വിദേശി ജീവനക്കാര്‍ക്ക് ലെവി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ വിവിധ സ്ഥാപനങ്ങള്‍ വന്‍തുക ലെവി ഇനത്തില്‍ അടക്കേണ്ടി വന്നു. അതിനാല്‍ പലര്‍ക്കും ബാധ്യതയുണ്ടായി. പല സ്ഥാപനങ്ങളും പ്രതിസന്ധി പരിഹാരത്തിന് വാണിജ്യ നിക്ഷേപ മന്ത്രാലയവുമായി ബന്ധപ്പെട്ടു. ഇത് സാമ്പത്തിക വികസനകാര്യ സമിതിയിലെത്തുകയും തുടര്‍ന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ താല്‍പര്യങ്ങളും പരിഗണിച്ച് സഹായധനം നല്‍കാനുള്ള തീരുമാനം. ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് ലഭിക്കുമെന്നത് സംബന്ധിച്ച വ്യക്തത പിന്നീടുണ്ടാകും. തൊഴില്‍ മന്ത്രി അഹ്മദ് അല്‍ റാജിയാണ് പ്രഖ്യാപനം നടത്തിയത്. സ്വകാര്യ സ്ഥാപനങ്ങളെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് കരകയറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Post Your Comments