ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരേ കുടുംബത്തില്‍ നിന്ന് ഒന്നിലധികം സ്ഥാനാര്‍ഥികള്‍ വേണ്ടെന്നും രാഹുല്‍ഗാന്ധി നിര്‍ദേശിച്ചു. കൂടാതെ സ്ഥാനാര്‍ഥി പട്ടിക ഈ മാസം 25നകം നല്‍കണമെന്നും രാഹുല്‍ പറഞ്ഞു
ജനമഹാ യാത്രയിലായതിനാല്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരിക്കും കാര്യങ്ങള്‍ വിശദീകരിക്കുക. റഫാല്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കണമെന്ന് കോണ്‍ഗ്രസ് പി.സി.സി അധ്യക്ഷന്‍മാരുടെയും നിയമസഭ കക്ഷി നേതാക്കളുടെയും യോഗത്തില്‍ രാഹുല്‍ നിര്‍ദേശം നല്‍കി. മോദിയുടെ തട്ടിപ്പുകള്‍ ജനങ്ങളോട് വിശദീകരിക്കണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു.
Post Your Comments