സൗദിയില്‍ അഴിമതി വിരുദ്ധ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി വാര്‍ത്താ വിതരണ മന്ത്രാലയവും നാല് അഴിമതി വിരുദ്ധ അന്വേഷണ ഏജന്‍സികളും ഒന്നിച്ച് പ്രവര്‍ത്തിക്കും. അഴിമതി ആരോപണങ്ങളും അറിയിപ്പുകളും കമ്മിറ്റി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്ലസീസ് അല്‍ സൗദ് തുടങ്ങിവെച്ചതാണ് ഈ അഴിമതി വിരുദ്ധ നടപടി. സല്‍മാന്‍ രാജാവിന്റെയും മന്ത്രിസഭയുടേയും പിന്തുണയോടെയായിരുന്നു തുടക്കം. ഇത് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കിരീടാവകശിയുടെ കീഴില്‍ പ്രത്യേക അതോരിറ്റി രൂപീകരിച്ചിട്ടുണ്ട്.
അതോരിറ്റിയിലേക്ക് വിവരങ്ങളും പ്രാഥമിക റിപ്പോര്‍ട്ടും പുതിയ കമ്മിറ്റി സമര്‍പ്പിക്കും. വാര്‍ത്താ വിതരണ മന്ത്രാലയം, പൊതു നിയന്ത്രണ അതോരിറ്റി, കേസ് അന്വേഷണ വിഭാഗം, അഴിമതി വിരുദ്ധ വകുപ്പ് എന്നിവര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തികള്‍ കമ്മിറ്റി നിരീക്ഷിക്കും. അഴിമതി ആരോപണങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും കമ്മിറ്റി പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.
Post Your Comments