ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ മുഖ്യപ്രചരണ വിഷയമായി റഫാല്‍ കരാർ ആയുധമാക്കാനൊരുങ്ങി കോൺഗ്രസ്. ഡല്‍ഹിയില്‍ നിയമസഭ കക്ഷിനേതാക്കളും പി.സി.സി. അധ്യക്ഷന്മാരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് തീരുമാനമായത്. പ്രാദേശിക വിഷയങ്ങള്‍ക്ക് പുറമേ മോദി സര്‍ക്കാരിന്റെ വീഴ്ചകളും റഫാല്‍ ഉള്‍പ്പെടെയുള്ള ദേശീയ വിഷയങ്ങളും പ്രചരണവിഷയമാക്കാനായിരുന്നു രാഹുൽ ഗാന്ധിയുടെ നിർദേശം.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.എമ്മുമായുള്ള ധാരണയ്ക്കും കോണ്‍ഗ്രസ് നേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സഖ്യസാധ്യതയ്ക്കൊന്നും തന്നെ വഴിമരുന്നിടാതെ പ്രാദേശികതലത്തിലുള്ള നീക്കുപോക്കിനാണ് അനുമതി നല്‍കിയിരിക്കുന്നത്.
Post Your Comments