ഗുവാഹത്തി : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദ്വിദിന സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് അസമിലെ ഗുവാഹത്തിയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ വരവേറ്റത് ഗോ ബാക്ക് വിളികളുമായി കരിങ്കൊടികള്‍. പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെതിരെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
എയര്‍പ്പോര്‍ട്ടില്‍ നിന്ന് ഗുവാഹത്തിയിലെ രാജ്ഭവനിലേക്ക് പോകുമ്‌ബോഴാണ് പ്രധാനമന്ത്രിക്ക് നേരെ ‘നരേന്ദ്ര മോദി ഗോ ബാക്ക്’ മോദി്’ എന്ന മുദ്രാ വാക്യവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയത്. ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയനും ക്രിഷക് മുക്രി സംഗ്രമം സമിതിയും (കെ.എം.എസ്.എസ്) പ്രധാനമന്ത്രിക്കു നേരെ കരിങ്കൊടി ഉയര്‍ത്തുമെന്ന് അറിയിച്ചിരുന്നു.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജയിന്‍, തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള ഇന്ത്യയില്‍ നിശ്ചിത കാലം താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കാന്‍ കഴിയുന്നതാണ് ബില്‍.
നേരത്തേ തമിഴ്‌നാട്ടിലെ മധുരൈ എയിംസ് ആശുപത്രിയുടെ തറക്കല്ലിടല്‍ ചടങ്ങിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
Post Your Comments