കോഴിക്കോട് : തുറന്നുപറച്ചിലുകൾകൊണ്ട് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ കുടുക്കാൻ ശ്രമമെന്ന് നജീബ് കാന്തപുരം. സർക്കാർ ഫിറോസിന്റെ കയ്യിലുള്ള ചില നിര്‍ണ്ണായക വിവരങ്ങളെക്കുറിച്ച് ഭയപ്പെടുന്നു. കൂടുതൽ അഴിമതികൾ പുറത്ത് വരുമെന്ന അവസ്ഥയിലാണ് ഫിറോസ് ന് എതിരായ നീക്കം.
ജലീലിന് എതിരായ തെളിവുകൾ ഫിറോസിന് കിട്ടിയത് സിപിഎം കേന്ദ്രങ്ങളിൽ നിന്ന് തന്നെയാണെന്നും യൂത്ത് ലീഗ് വെളിപ്പെടുച്ചുന്നു. പികെ ഫിറോസിനെതിരായ നീക്കങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് തീരുമാനമെന്നും യൂത്ത് ലീഗ് , സംസ്ഥാന വൈസ് പ്രസിഡന്റ് , നജീബ് കാന്തപുരം പറഞ്ഞു
ഇൻഫർമേഷൻ കേരള മിഷനിൽ അനധികൃത നിയമനം നടന്നുവെന്ന് തെളിയിക്കാൻ വ്യാജ രേഖയുണ്ടാക്കിയെന്ന പരാതിയിലാണ് പികെ ഫിറോസിനെതിരെ അന്വേഷണം നടക്കുന്നത്. യാഥാർത്ഥ കത്ത് മാറ്റാൻ എസി മൊയ്ദീന്റെ ഓഫീസിൽ നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് ആരോപണം. സൈമൺ ബ്രിട്ടോയുടെ മരണത്തിലെ ദുരൂഹത , അഭിമന്യു വിന്റെ കൊലപാതകത്തിന് പിന്നിലെ വസ്തുതകൾ എന്നിവ സംബന്ധിച്ച നിര്‍ണായത വിവരങ്ങൾ യൂത്ത് ലീഗിന് കിട്ടിയിട്ടുണ്ട് ഇവയെല്ലാം സർക്കാർ ഭയക്കുന്നുവെന്ന് നജീബ് വ്യക്തമാക്കി.
Post Your Comments