Latest NewsKerala

മത്സ്യോത്പാദനം മൂന്നിരട്ടിയാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കും- മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം : മത്സ്യോത്പാദനം മൂന്നിരട്ടിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി പ്രളയത്തില്‍ ജീവനോപാധി നാശനഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളിമത്സ്യകര്‍ഷകര്‍ക്കുള്ള ഫിഷറീസ് വകുപ്പിന്റെ ധനസഹായ വിതരണോദ്ഘാടനം തേവള്ളി മത്സ്യകര്‍ഷക അവബോധ കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉള്‍നാടന്‍ മത്സ്യമേഖലയില്‍ 9.5 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിയതായി മന്ത്രി പറഞ്ഞു. ജില്ലയിലെ നാലു ഹാച്ചറികളില്‍ നിന്ന് 2,50,000 ശുദ്ധജല മത്സ്യക്കുഞ്ഞുങ്ങളും 43,50,000 ചെമ്മീന്‍ കുഞ്ഞുങ്ങളും ഉത്പാദിപ്പിച്ചു.4.97 കോടി രൂപ കുളത്തൂപ്പുഴ, കണത്താര്‍കുന്നം ഹാച്ചറികള്‍ക്കായി നല്‍കി. രണ്ടാം ഘട്ടത്തില്‍ 9.50 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്. മത്സ്യോത്പാദന വര്‍ധനയ്ക്കായി നൂതന പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതുവഴി ഓരുജലകൃഷിയില്‍ നിന്ന് 380 ടണ്ണും ശുദ്ധജലകൃഷിയില്‍ നിന്ന് 3766 ടണ്‍ മത്സ്യോത്പാദനവും നടത്താനായി. തുടര്‍ന്ന് മത്സ്യകൃഷി കര്‍ഷകര്‍ക്കുള്ള ധനസഹായം മന്ത്രി വിതരണം ചെയ്തു. മുകേഷ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button