ന്യൂഡൽഹി: മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രതിമകള്‍ സ്ഥാപിക്കാനായി മുടക്കിയ പണം സംസ്ഥാന ഖജനാവിലേക്ക് തിരിച്ചടക്കണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന് പിന്നാലെ പ്രതികരണവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം. സുപ്രീംകോടതിയുടെ വാക്കാലുള്ള നിരീക്ഷണത്തെ മാധ്യമങ്ങള്‍ വളച്ചൊടിക്കരുതെന്നും ഉറപ്പായും നീതി ലഭിക്കുമെന്നുമായിരുന്നു അവർ വ്യക്തമാക്കിയത്. 2006-ലാണ് ഉത്തര്‍പ്രദേശിലെങ്ങും നിരവധി പ്രതിമകൾ മായാവതി സ്ഥാപിച്ചത്. സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ പ്രതിമകള്‍ക്കൊപ്പം മായാവതിയുടെ പ്രതിമകളും വച്ചത് അന്നേ വിവാദമായിരുന്നു. പ്രതിമാനിര്‍മാണക്കരാറുകളില്‍ 1400 കോടി രൂപയുടെ അഴിമതി നടന്നെന്നും ലോകായുക്ത കണ്ടെത്തിയിരുന്നു.
Post Your Comments