കുർണൂൾ: ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഷാകന് ആത്മഹത്യയ്ക്കു ശ്രമിച്ചു. നന്ദ്യാൽ സ്വദേശി അനിൽ കുമാറാണ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. അതേസമയം കോടതി വളപ്പിലായിരുന്നു ഇയാളുടെ ആത്മഹത്യാ ശ്രമം.
ആന്ധ്രപ്രദേശിനു പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ട് അനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരുന്നു. അതേസമയം കോടതി വളപ്പിലെത്തിയ അനിൽ കുമാർ വിഷം കഴിക്കുന്നതും മറ്റുമുള്ള ദൃശ്യങ്ങള്‍ അയാള്‍ തന്നെ മൊബൈലില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് അനില്‍ കുഴഞ്ഞു വീണതോടെ സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ നന്ദ്യാലിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നി അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Post Your Comments