Latest NewsIndia

വ്യാജ ടേപ്പു നിര്‍മിക്കുന്നതില്‍ കുമാരസ്വാമി മാസ്റ്റര്‍: യെദ്യൂരപ്പ, വ്യാജ ടേപ്പുകളെ കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം ആവശ്യം

ഗരുമിത്ക്കല്‍ എംഎല്‍എ നാരായണഗൗഡയുടെ മകന്‍ ശരണ്‍ഗൗഡയുമായി യെദ്യൂരപ്പ സംസാരിക്കുന്നത് എന്ന പേരിലാണ് ശബ്ദരേഖ.

ബെംഗളൂരു: നിയമസഭാതെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരാതിരിക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ് തയാറാക്കിയതിന് സമാനമായ വ്യാജ ഓഡിയോ ടേപ്പുമായി മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി. ഇന്നലെ രാവിലെയാണ് ജെഡിഎസ് എംഎല്‍എയുടെ മകനുമായി ബിജെപി സംസ്ഥാന പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ ബി.എസ്. യെദ്യൂരപ്പ സംസാരിക്കുന്നതായുള്ള ഓഡിയോ ടേപ്പ് പുറത്തു വിട്ടത്.ഗരുമിത്ക്കല്‍ എംഎല്‍എ നാരായണഗൗഡയുടെ മകന്‍ ശരണ്‍ഗൗഡയുമായി യെദ്യൂരപ്പ സംസാരിക്കുന്നത് എന്ന പേരിലാണ് ശബ്ദരേഖ.

ശരണ്‍ പറയുന്നത്, കഴിഞ്ഞ ദിവസം രാത്രി തന്നെ ഫോണില്‍ വിളിച്ച്‌ സംസ്ഥാനത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. യെദ്യൂരപ്പ എന്ന പേരിലാണ് ഫോണ്‍ വിളിച്ചത്. 20 കോടിയും മന്ത്രിസ്ഥാനവുമാണ് വാഗ്ദാനം ചെയ്തത്. സ്പീക്കര്‍ കെ.ടി. രമേശ്കുമാര്‍ 50 കോടി രൂപ നല്‍കാമെന്ന് അറിയിച്ചെന്നും അദ്ദേഹം സഹായിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞെന്നാണ് ശരണ്‍ പറയുന്നത്. എന്നാല്‍ ഏതെങ്കിലും ബിജെപി നേതാക്കള്‍ നേരിട്ട് സംസാരിച്ചതായി അദ്ദേഹം പറയുന്നില്ല.

കോണ്‍ഗ്രസിലെയും ജെഡിഎസ്സിലെയും ആഭ്യന്തര പ്രശ്‌നങ്ങള്‍ ജനങ്ങളില്‍ നിന്ന് മറയ്ക്കാന്‍ ബിജെപിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുക മുഖ്യമന്ത്രി അടക്കമുള്ളവര്‍ പതിവാക്കിയിരിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. കുമാരസ്വാമിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരെ കണ്ട യെദ്യൂരപ്പ. ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ എംഎല്‍എ സ്ഥാനം രാജിവച്ച്‌ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു. താന്‍ ആരുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ല.

ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയിക്കേണ്ടത് കുമാരസ്വാമിയാണ്. ഒരു സിനിമാ നിര്‍മാതായ കുമാരസ്വാമി വ്യാജ ഓഡിയേ ടേപ്പുകള്‍ തയാറാക്കുന്നതില്‍ വിദഗ്ധനാണ്. ഇതിനു മുന്‍പും ഇത് തെളിയിച്ചിട്ടുണ്ട്.വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ ബിജെപി നേതാക്കള്‍ നൂറുകോടിയും മന്ത്രിപദവിയും വാഗ്ദാനം ചെയ്‌തെന്ന് ആരോപിച്ച്‌ അഞ്ച് വ്യാജ ഓഡിയോ ടേപ്പുകളാണ് മെയ് 18, 19 തീയതികളിലായി കോണ്‍ഗ്രസ് പുറത്തുവിട്ടത്. ബിജെപി കുതിരക്കച്ചവടം നടത്താന്‍ ശ്രമിക്കുകയാണെന്ന് സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് ഈ ശബ്ദരേഖകളാണ് ഉപയോഗിച്ചത്. സുപ്രീംകോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കാന്‍ ഇതിലൂടെ സാധിച്ചു.

ഇതിനെ തുടര്‍ന്നാണ് വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ നല്‍കിയ 15 ദിവസം സുപ്രീംകോടതി രണ്ടു ദിവസത്തേക്ക് വെട്ടിക്കുറച്ചത്.മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദ്യൂരപ്പ, മകന്‍ വിജയേന്ദ്ര, ബിജെപി നേതാവ് ശ്രീരാമലു, ഖനി വ്യവസായി ജനാര്‍ദ്ദന റെഡ്ഡി എന്നിവര്‍ കോണ്‍ഗ്രസ് റായ്ച്ചൂര്‍ റൂറല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ബസനഗൗഡ ദഡ്ഡല്‍, ഹവേരി ഹിരേക്കൂര്‍ എംഎല്‍എ ബി.സി. പാട്ടീല്‍ എന്നിവരെയും യെല്ലാപ്പുര്‍ എംഎല്‍എ ശിവറാമിന്റെ ഭാര്യയുള്‍പ്പെടെ ചില എംഎല്‍എമാരുടെ ഭാര്യമാരെയുമാണ് ബിജെപി നേതാക്കള്‍ വിളിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.

എന്നാല്‍ പിന്നീട് ശിവറാമിന്റെ ഭാര്യ വനജാക്ഷി ഹെബ്ബാര്‍ ഫേസ്ബുക്കിലൂടെയാണ് വ്യാജ ശബ്ദരേഖയുടെ വിവരം പുറത്തു വിടുന്നത്. തന്നെ ആരും വിളിച്ചിട്ടില്ലെന്നും തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോ ടേപ്പ് വ്യാജമാണെന്നുമാണ് അവര്‍ ഫെയ്‌സ് ബുക്കില്‍ വെളിപ്പെടുത്തിയത്. ഇപ്പോൾ വ്യാജ ടേപ്പുകളെ കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button