Latest NewsKerala

ആരാ ആ വൃത്തികെട്ടവന്‍ ; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് മുല്ലപ്പള്ളി

കോഴിക്കോട് : കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുടെ വടകരയിലെ സ്വീകരണ ചടങ്ങില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. വേദിയിലുള്ളവരെ സംബോധന ചെയ്യുന്നതിനിടെ സദസ്സില്‍ നിന്നൊരാള്‍ ബ്ലോക്ക് പഞ്ചായത്ത് കോട്ടയില്‍ രാധകൃഷ്ണന്റെ പേര് പറഞ്ഞില്ലെന്ന് മുല്ലപ്പള്ളിയോട് ഉറക്കെ വിളിച്ചുപറഞ്ഞു. ഇതുകേട്ട് മുല്ലപ്പള്ളി ക്ഷുഭിതനായി.ഇതോടെ രംഗം വഷളായി.

ആരാ, ആ വൃത്തികെട്ടവന്‍, ഏതാ കക്ഷി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് പറയണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തു. ഇതോടെ പ്രസംഗം അവസാനിപ്പിച്ച്‌ മുല്ലപ്പള്ളി വേദി വിട്ടിറങ്ങിപ്പോയി. വൈകിയ വേള ആയതുകൊണ്ടും മൈക്ക് അനുമതിക്കുള്ള സമയം അവസാനിക്കാൻ ഇരുന്നതുകൊണ്ടുമാണ് മുല്ലപ്പള്ളി വേഗം പ്രസംഗം അവസാനിപ്പിച്ചത് എന്നാണ് സംഘാടകരുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button