കൊല്ലം : സൈലന്‍സര്‍ ഊരിവെച്ച് കാതടപ്പിക്കുന്ന ശബ്ദത്തോടെ ബൈക്ക് പറപ്പിക്കുന്നവരെ കുടുക്കാന്‍ പോലീസിന്റെ ജാഗ്രതായജ്ഞം തുടങ്ങി. പരവൂര്‍ പോലീസിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ ‘സൂപ്പര്‍ റെയ്‌സര്‍’ എന്നു പേരിട്ട ഇരുചക്രവാഹനപരിശോധന തുടങ്ങിയത്. പരവൂര്‍ എസ്.ഐ. വി.ജയകുമാറിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നഗരത്തില്‍ നടന്ന പരിശോധനയില്‍ പിടിയിലായത് 35 ബൈക്കുകള്‍.
ലൈസന്‍സില്ലാത്തവര്‍ ഓടിച്ചതും മതിയായ രേഖകള്‍ ഇല്ലാത്തതും ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞതുമായ വാഹനങ്ങള്‍ പിടികൂടിയവയിലുണ്ട്.. ഇടുങ്ങിയ റോഡിലൂടെ 80-100 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്ക് പറപ്പിച്ചവരും പിടിയിലായി. പിടിച്ചെടുത്ത ചില വാഹനങ്ങള്‍ പിഴയീടാക്കി വിട്ടു. ശേഷിക്കുന്നവ സ്റ്റേഷന്‍ പരിസരത്തേക്ക് മാറ്റി. പിഴ നല്‍കിയവരെയും മറ്റുള്ളവരെയും പോലീസിന്റെ ജനമൈത്രി കേന്ദ്രത്തിലെത്തിച്ച് നിര്‍ബന്ധിത ഗതാഗതനിയമ ബോധവത്കരണം നല്‍കിയാണ് വിട്ടത്.നഗരത്തില്‍ ഗതാഗതനിയമലംഘനവും കുട്ടികളുടെ വാഹനമോടിക്കലും വ്യാപകമായ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. കുട്ടികള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കുന്ന രക്ഷാകര്‍ത്താക്കളും പിടിയിലാകും. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുത്ത് കോടതിക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

Post Your Comments