Latest NewsKerala

കൊല്ലം-ചെന്നൈ പ്രത്യേക ട്രെയിന്‍ സര്‍വീസ്

കൊല്ലം•യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ചെന്നൈ എഗ്മോര്‍-കൊല്ലം റൂട്ടില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും.

ചെന്നൈ എഗ്മോറില്‍ നിന്ന് കൊല്ലത്തേക്ക് 2019 ഏപ്രില്‍ 01, 03, 08,10, 15, 19, 22, 24, 29 തീയതികളിലും മേയ് 01, 08, 13, 15, 20, 22, 27, 29 തീയതികളിലുമാണ് സര്‍വീസ്.

കൊല്ലത്ത് നിന്ന് ചെന്നൈ എഗ്മോറിലേക്ക് 2019 ഏപ്രില്‍ 02, 04, 09, 11, 16, 18, 23, 25, 30 തീയതികളും മേയ് 02, 07, 09, 14, 16, 21, 23, 28, 30 തീയതികളിലുമാണ് സര്‍വീസ്.

ട്രെയിന്‍ നം. 06031 ചെന്നൈ എഗ്മോര്‍-കൊല്ലം സ്പെഷ്യല്‍ ഫെയര്‍ സ്പെഷ്യല്‍ ട്രെയിന്‍ വൈകുന്നേരം 5 മണിക്ക് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.20 ന് കൊല്ലത്തെത്തും.

ട്രെയിന്‍ നം. 06032 കൊല്ലം-ചെന്നൈ എഗ്മോര്‍ സ്പെഷ്യല്‍ ഫെയര്‍ സ്പെഷ്യല്‍ ട്രെയിന്‍ രാവിലെ 11.30 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.30 ചെന്നൈയിലെത്തും.

2 തേഡ് എ.സി, 7 സ്ലീപ്പര്‍ ക്ലാസ്, 3 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ ട്രെയിനിലുണ്ടാകും.

താംബരം, ചെങ്ങല്‍പ്പേട്ട്, വില്ലുപുരം, വൃധാചാലം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗല്‍, മധുര, വിരുദുനഗര്‍, ശിവകാശി, ശ്രീവില്ലിപുത്തൂര്‍, രാജപാളയം, ശങ്കരന്‍കോവില്‍, പമ്പകോവില്‍ശണ്ടി, കടയനല്ലൂര്‍, തെങ്കാശി, ചെങ്കോട്ട, ഭഗവതിപുരം, ആര്യങ്കാവ്, തെന്മല, ഇടമണ്‍, പുനലൂര്‍, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ എന്നിവിടങ്ങളില്‍ സ്റ്റോപ് ഉണ്ടാകും.

ഈ ട്രെയിനുകളിലേക്കുള്ള മുന്‍‌കൂര്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button