തൃശ്ശൂര്‍ : മറ്റെല്ലാ എം.പിമാരേക്കാളും വികസനം താന്‍ ചാലക്കുടിയില്‍ കൊണ്ട് വന്നിട്ടുണ്ടെന്ന് ഇന്നസെന്റെ എംപി അവകാശപ്പെട്ടു. ആരോഗ്യമേഖലയിലാണ് താന്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വന്നത്, ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ അഞ്ച് താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകളും മാമയോഗ്രാം യന്ത്രങ്ങളും സ്ഥാപിക്കാനായത് തന്റെ വലിയ നേട്ടമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാത്രമേ മത്സരിക്കുകയുള്ളുവെന്നും മത്സരിക്കാന്‍ പിടിവാശിയൊന്നുമില്ലെന്നും ഇന്നസെന്റ കൂട്ടിച്ചേര്‍ത്തു.കേന്ദ്രസര്‍ക്കാരിന്റെ ടെക്നോളജി സെന്റര്‍ ചാലക്കുടിയിലെത്തിച്ചതും തന്റെ വലിയ നേട്ടമാണെന്നും ഇന്നസെന്റ് പറഞ്ഞു. തന്റെ ശ്രമഫലമായി കേന്ദ്ര റോഡ് ഫണ്ടിന് കീഴില്‍ 112 കോടി രൂപയുടെ പുതിയ റോഡുകള്‍ നിര്‍മിക്കപ്പെട്ടു. ഇത് വലിയ മാറ്റം ഉണ്ടാക്കിയെന്നും ഇന്നസെന്റ് പറഞ്ഞു.
Post Your Comments