തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില് തന്ത്രം മാറ്റി സിപിഎം. 2014-ല് അഞ്ച് സ്വതന്ത്രരെ സിപിഎം രംഗത്തിറക്കിയിരുന്നെങ്കിലും രണ്ടെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായിരുന്നത്. എന്നാല് ഇത്തവണ സ്വതന്ത്ര പരീക്ഷണം പരമാവധി മാറ്റിവെച്ചിരിക്കുകയാണ് സിപിഎം. രണ്ട് പേരെ മാത്രമാണ് ഇത്തവണ സ്വതന്ത്രരായി പാര്ട്ടി രംഗത്തിറക്കിയിട്ടുള്ളൂ. പൊന്നാനിയില് പി.വി അന്വറിനേയും 2014-ല് ഹെറേഞ്ച് സംരക്ഷ സമിതിയുടെ പിന്തുണയോടെ ഇടുക്കിയില് സ്വതന്ത്രനായി ജയിച്ച ജോയ്സ് ജോര്ജുമാണ് ഇത്തവണ സിപിഎം പട്ടികയില് ഇടംപിടിച്ച സ്വതന്ത്രര്.
അതേ സമയം ചാലക്കുടിയില് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ഇന്നസെന്റ് ഇത്തവണ പാര്ട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത് എന്നതാണ് കൗതുകകരം. കോണ്ഗ്രസിന്റെ സിറ്റിങ് സീറ്റില് പി.സി.ചാക്കോയെ ഇന്നസെന്റ് കുടം കൊണ്ട് വീഴ്ത്തിയത് 13884 വോട്ടുകള്ക്കാണ്. ഇത്തവണ അരിവാള് ചുറ്റിക നക്ഷത്രം ചിഹ്നത്തില് ഇന്നസെന്റിനെ വീണ്ടും രംഗത്തിറക്കുകയാണ് സിപിഎം
Post Your Comments