Latest NewsIndia

ഗുജ്ജറുകളുടെ ട്രെയിന്‍ തടയല്‍ സമരം രണ്ടാം ദിനത്തിലേക്ക്

രാജസ്ഥാന്‍:  നിലവിലുളള സംവരണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ഗുജ്ജറുകള്‍ നടത്തുന്ന ട്രെയിന്‍ തടയല്‍ സമരം രണ്ടാം ദിവസത്തിലേക്ക്. അതീവ പിന്നോക്കാവസ്ഥയിലുളള ഈ സമുദായങ്ങള്‍ക്ക് ഒബിസി സംവരണത്തിന് പുറമേ ഒരു ശതമാനം അധിക സംവരണം ലഭിക്കുന്നുണ്ട്. ഈ ഒരു ശതമാനം അധിക സംവരണം അഞ്ച് ശതമാനത്തിലേക്ക് ഉയര്‍ത്തമെന്നാണ് ഇവരുടെ ആവശ്യം.

. ഗുജ്ജര്‍ നേതാവ് കിരോരി സിങ് ബൈന്‍സ്ലയുടെ നേതൃത്വത്തില്‍ അഞ്ച് പിന്നോക്ക വിഭാഗ സമുദായാങ്ങളിലെ അംഗങ്ങളാണ് റെയില്‍പാതകള്‍ ഉപരോധിച്ച്‌ പ്രതിഷേധിക്കുന്നത്.സമരത്തെ തുടര്‍‍ന്ന് സവായ് മധോപുര്‍ ജില്ലയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. 14 ട്രെയിനുകള്‍ റദ്ദാക്കുകയും നാല് ട്രെയിനുകള്‍ വഴി തിരിച്ചുവിടുകയും ചെയ്തു. സവായ് മധോപുരില്‍ നിന്ന് തലസ്ഥാനമായ ജയ്പുരിലേക്ക് റെയില്‍വെ ട്രാക്കിലൂടെ 150 കിലോ മീറ്റര്‍ നടന്നുപോകാനാണ് സമരക്കാരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button