കോട്ട: രാജസ്ഥാനില്‍ ഗുജ്ജാര്‍ വിഭാഗം നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം മുഴുവനായും തടസപ്പെട്ടു. വെസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേയുടെ ഭാഗമായ കോട്ട ഡിവിഷനില്‍ നിന്നുള്ള ട്രെയിനുകളാണ് സംവരണം ആവശ്യപ്പെട്ട് ഗുജ്ജാര്‍ വിഭാഗം നടത്തിയ പ്രതിഷേധത്തില്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചത്. നാലു ട്രെയിനുകള്‍ റദ്ദാക്കിയതായും ഏഴ് ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടതായും റെയില്‍വേ അറിയിച്ചു.
തൊഴില്‍, വിദ്യാഭ്യാസം എന്നിവക്ക് അഞ്ച് ശതമാനം സംവരണം ആവശ്യപ്പെട്ട് ഗുജ്ജാര്‍ നേതാവ് കിരോരി സിങ് ബെയിന്സ്ലെയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടന്നത്. ഡല്‍ഹി -മുംബൈ പാതയിലെ ട്രാക്കിലിരുന്ന ഗുജ്ജാര്‍ പ്രക്ഷോഭകര്‍ ഗതാഗതം തടസപ്പെടുത്തുകയായിരുന്നു.
സംവരണ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അനുകൂല തീരുമാനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗുജ്ജാര്‍ നേതാവ് പ്രതികരിച്ചു. സമുദായത്തിന്റെ ആവശ്യമാണ് മുന്നോട്ടു വെക്കുന്നത്. എല്ലാ കാലത്തും ജനങ്ങളെ വിഡ്ഢിയാക്കാന്‍ സാധിക്കില്ലെന്നും , സമാധാനപരമായ പ്രക്ഷോഭമാണ് നടത്തുന്നതെന്നും ബെയിന്‍സ്ല വ്യക്തമാക്കി.
Post Your Comments