തന്തൂരി വിഭവങ്ങള്‍ മിക്കവാറും പേര്‍ക്ക് ഇഷ്ടമായിരിക്കും. അധികം എണ്ണ ഉപയോഗിക്കാത്ത ഈ വിഭവം ആരോഗ്യത്തിനും ഗുണകരം തന്നെ. മീന്‍ വറുത്തു കഴിയ്ക്കുന്നതിന് ബദലായ ഒന്നാണ് തന്തൂരി ഫിഷ് ടിക്ക. അത്തരത്തില്‍ വ്യത്യസ്തമായ ഫിഷ് ടിക്ക പരീക്ഷിച്ച് നോക്കാം.
ആവശ്യമായ ചേരുവകകൾ
മീന്‍ കഷണങ്ങളാക്കിയത് – 250 ഗ്രാം
കട്ട തൈര് – നാല് ടേബിള്‍ സ്പൂണ്‍
കടുകെണ്ണ – 25 മില്ലി
വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് ഒരു ടേബിള്‍സ്പൂണ്‍
ചെറുനാരങ്ങ നീര് ഒന്നിന്റെ
പച്ചമുളക്(അരിഞ്ഞത്) ഒരെണ്ണം
ഉലുവ ഇല ഒരു നുള്ള്
മഞ്ഞള്‍പൊടി ഒരു നുള്ള്
ബ്ലാക്ക് സാള്‍ട്ട് ഒരു നുള്ള്
ജീരകം ഒരു നുള്ള്
ഗരം മസാല ഒരു നുളള്
അയമോദകം ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ മീനില്‍ വെളുത്തുള്ളി-ഇഞ്ചി പേസ്റ്റും ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ത്ത് വയ്ക്കുക. ഇതിലേക്ക് മറ്റു ചേരുവകള്‍ കൂടി ചേര്‍ത്ത് അര മണിക്കൂര്‍ വയ്ക്കണം. മൈക്രോവേവ് ഓവനില്‍ 10 മിനുട്ട് വേവിച്ചെടുക്കാം.
Post Your Comments