വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊലീസ് ആസ്ഥാനത്ത് ഇലക്ഷന് സെല്‍ ആരംഭിച്ചു. എ.ഡി.ജി.പി എസ്.ആനന്ദകൃഷ്ണനാണ് മേല്‍നോട്ടത്തിലാണ് സെല്‍ പ്രവര്‍ത്തിക്കുക. അതിര്‍ത്തി സംസ്ഥാനങ്ങളുമായി ആശയവിനിമയത്തിന് അന്തര്‍ സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചു. പൊലീസ് ആസ്ഥാനത്തിന് പുറമെ എല്ലാ ജില്ലകളിലും ഇലക്ഷന് സെല്‍ ആരംഭിക്കും. അന്തര്‍ സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഈ മാസം 23 ന് ഊട്ടിയില്‍ ചേരും.
തിരുവനന്തപുരത്താണ് നിലവില്‍ സൈബര്‍ ഡോം ഉള്ളത്. പൊലീസുകാര്‍ക്കുള്ള കമ്പ്യൂട്ടര്‍ സാക്ഷരത പദ്ധതി ഇക്കൊല്ലം പൂര്‍ത്തിയാകും. ഡിജിറ്റല്‍ മൊബൈല്‍ റേഡിയോ സിസ്റ്റത്തിന്റെ ഉദ്ഘാടനം തൃശൂരില്‍ നടത്താനും തീരുമാനമായി.കൂടാതെ കൊച്ചിയിലും കോഴിക്കോടും സൈബര്‍ ഡോം തുടങ്ങും.സൈബര്‍ സുരക്ഷക്കാണ് ഈ വര്‍ഷം പൊലീസ് കൂടുതല്‍ ഉന്നല്‍ നല്‍കുക. കോഴിക്കോടും തൃശൂരും കൊച്ചിയിലും പുതിയ സൈബര്‍ പൊലീസ് സ്റ്റേഷന് നിര്‍മ്മിക്കാനും തീരുമാനമായി.
Post Your Comments