റിയാദ്: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ചൈന – സൗദി സഹകരണ കരാര്‍ ഒപ്പുവെക്കുന്നതിന് സൗദി മന്ത്രി സഭാ യോഗം തീരുമാനിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഇന്ത്യയുമായി നേരത്തെ ഒപ്പുവെച്ച കരാറിന്റെ മാതൃകയില്‍ ചൈനയുമായും സഹകരണ കരാര്‍ ഒപ്പുവെക്കും. ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കരാര്‍ ഒപ്പുവെക്കാന്‍ മന്ത്രി സഭ അംഗീകാരം നല്‍കിയത്.
പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ സൈബര്‍j; അക്രമണം നേരിട്ട രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഈ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സൗദി അറേബ്യ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കരാര്‍ ഒപ്പുവെക്കുന്നത്.
ഇരട്ട നികുതി ഒഴിവാക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും സൗദി – യു.എ.ഇ കരാര്‍ ഒപ്പുവെക്കാനും മന്ത്രിസഭ തീരുമാനിച്ചു.
Post Your Comments