ഭോപ്പാല്‍: പശു സംരക്ഷണത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് ആളുകളെ അറസറ്റ് ചെയ്ത നടപടി ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇക്കാര്യത്തില്‍ ശരിയായ നടപടി സ്വീകരിക്കുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശം കമല്‍ നാഥ് സര്‍ക്കാരിന് കേണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയതായും ചിദംബരം പറഞ്ഞു. മധ്യപ്രദേശില്‍ എന്‍എസ്‌എ(നാഷണല്‍ സെക്യൂരിറ്റി ആക്റ്റ്)ഉപയോഗിച്ചത് തെറ്റാണ്. മധ്യപ്രദേശ് സര്‍ക്കാരിനോട് അത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്’-ചിദംബരം പറഞ്ഞു.
നിലവില്‍ പശുസംരക്ഷണത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ അഞ്ചു പേര്‍ക്കെതിരെയാണ് എന്‍എസ്‌എ ചുമത്തിയിച്ചുള്ളത്. വ്യാഴാഴ്ച മധ്യപ്രദേശിലെ അഗര്‍ മാള്‍വയില്‍ വെച്ച് പശുവിനെ കടത്തിയ മെഹ്ബൂബ് ഖാന്‍, റൊഡുമാല്‍ മാല്‍വിയ എന്നിവരെയും, ഖാണ്ഡ്വ ജില്ലയില്‍ പശുവിനെ കൊന്നതിന്റെ പേരില്‍ ശക്കീല്‍, നദീം, അസാം എന്നിവരെയായുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഗോവധ നിരോധനനിയമത്തിലെ വകുപ്പുകള്‍ക്ക് പുറമേയാണ് ഇവര്‍ക്കെതിരെ എന്‍എസ്‌എ കൂടി ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷം ആദ്യമായാണ് ഗോവധത്തിന് എന്‍എസ്‌എ ചുമത്തി കേസെടുക്കുന്നത്. ഖാണ്ഡ്വയിലെ സംഭവത്തില്‍ എന്‍എസ്‌എ ചുമത്താന്‍ തീരുമാനിച്ചത് പൊലീസ് ആണെന്നും, ഈ കേസില്‍ എന്‍എസ്‌എ ചുമത്തേണ്ടിയിരുന്നില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Post Your Comments