കണ്ണൂര്‍ : മാവോവാദി സാന്നിധ്യ മേഖലകളില്‍ തണ്ടര്‍ബോള്‍ട്ട് തിരിച്ചില്‍ നടത്തി. കേളകം രാമച്ചി കോളനിയില്‍ ആഞ്ചംഗ മാവോവാദി സംഘം എത്തിയതിന്റെ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍. പത്തംഗ സേനയാണ് പ്രദേശത്തും വനമേഖലകളിലും തിരിച്ചില്‍ നടത്തിയത്.
നേരത്തെ അമ്പായത്തോട് വനമേഖലകളില്‍ സായുധസേന., തണ്ടര്‍ബോള്‍ട്ട് എന്നിവ ക്യാമ്പ് ചെയ്ത് വിപുലമായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ആരെയും പിടികൂടാന്‍ സാധിച്ചിരുന്നില്ല. രാമച്ചി മേഖല നേരത്തെ തന്നെ മാവോവാദി സാന്നിധ്യം രേഖപ്പെടുത്തിയ സ്ഥലങ്ങളിലൊന്നാണ്. കൊട്ടിയൂര്‍ വനമേഖലയില്‍ നിന്നും മാവോവാദികള്‍ പിന്വാങ്ങിയിട്ടുണ്ടാവാം എന്നാണ് ഇതുവരെ കരുതിപ്പോന്നിരുന്നത്.
എന്നാല്‍ രാമച്ചി സംഭവം ഈ വാദങ്ങളെ തള്ളിക്കളയുന്നതാണ്. രാമച്ചിയില്‍ കണ്ട മാവോവാദി സംഘത്തില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്.
Post Your Comments